ഡിസിഎൽ പാലാ മേഖല ടാലന്റ് ഫെസ്റ്റ്: ഹോളിക്രോസ് ഹയർസെക്കൻഡറി സ്കൂൾ ചേർപ്പുങ്കലും മേരിമാതാ പബ്ലിക് സ്കൂൾ പാലായും ഓവറോൾ ചാമ്പ്യന്മാർ

New Update
dcl talent fest

പാലാ: മേരി മാതാ പബ്ലിക് സ്കൂളിൽ നടന്ന ഡിസിഎൽ പാലാ മേഖല ടാലന്റ് ഫെസ്റ്റിൽ എൽപി, യുപി വിഭാഗങ്ങളിൽ ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂളും ഹൈസ്കൂൾ വിഭാഗത്തിൽ പാലാ മേരി മാതാ പബ്ലിക് സ്കൂളും ജേതാക്കളായി. 

Advertisment

എൽ പി വിഭാഗത്തിൽ സേക്രട്ട് ഹാർട്ട് എൽപി സ്കൂൾ രാമപുരം, മേരിമാതാ പബ്ലിക് സ്കൂൾ പാലായും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയപ്പോൾ യുപി വിഭാഗത്തിൽ മേരിമാതാ പബ്ലിക് സ്കൂൾ പാലായും സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ കടനാടും രണ്ടും മൂന്നു സ്ഥാനങ്ങൾക്ക് അർഹരായി. 

ഹൈസ്കൂൾ വിഭാഗത്തിൽ ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂൾ ചേർപ്പുങ്കൽ, സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ കടനാട് എന്നിവർ രണ്ടും മൂന്ന് സ്ഥാനം നേടി. 

dcl talent fest-2

പാലാ മേരി മാതാ പബ്ലിക് സ്കൂളിൽ നടന്ന ടാലന്റ് ഫെസ്റ്റ് പാലാ രൂപത ഡി.എഫ്.സി ഡയറക്ടർ ഫാ.ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം ഉദ്ഘാടനം ചെയ്തു. 

സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസ്സി എഫ് സി സി  അധ്യക്ഷത വഹിച്ചു പാലാ മേഖല ഓർഗനൈസർ ജയ്സൺ ജോസഫ്, ഡി എഫ് സി രൂപത സെക്രട്ടറി വി.ടി ജോസഫ്,ഡിസിഎൽ പ്രവിശ്യ ഡെപ്യൂട്ടി ലീഡർ ശ്രേയ എസ് നായർ എന്നിവർ ആശംസകൾ അർപ്പിച്ചു. 

തുടർന്ന് വിവിധ സ്റ്റേജുകളിലാ യി എൽ പി, യു പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ പ്രസംഗം, ലളിതഗാനം, കവിത രചന, കഥാരചന ഉപന്യാസം, ഡി സിഎൽ ആന്തം, ലഹരി വിരുദ്ധ ഗാനം എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തി. 

വിജയികൾക്ക് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസ്സി, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ മെൽബിൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

Advertisment