പാലായില്‍ റിട്ട.എസ്ഐയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി

New Update
1000210687

കോട്ടയം: പാലാ മുത്തോലിയില്‍ റിട്ടയേര്‍ഡ് എസ്ഐയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുലിയന്നൂര്‍ തെക്കേല്‍ ടി.ജി സുരേന്ദ്രന്‍ ആണ് മരിച്ചത്. 61 വയസായിരുന്നു. കുടുംബവുമായി അകന്ന് ഒരു വര്‍ഷമായി ലോഡ്ജിലായിരുന്നു സുരേന്ദ്രന്റെ താമസം.

Advertisment

പെട്രോള്‍ പമ്പില്‍ ജോലി ചെയ്തിരുന്ന സുരേന്ദ്രന്‍ രണ്ടു ദിവസവായി ജോലിയ്ക്ക് എത്തിയിരുന്നില്ല. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മുറിയില്‍ നിലത്ത് കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

മരണകാരണം വ്യക്തമല്ല. പോസ്റ്റുമോർട്ട നടപടികള്‍ക്ക് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്ന് പാലാ പൊലീസ് അറിയിച്ചു.

Advertisment