/sathyam/media/media_files/2025/12/16/dentist-2025-12-16-19-39-26.jpg)
ഉഴവുർ: ഡോ കെ.ആർ നാരായണൻ സ്മാരക സ്പെഷ്യാലിറ്റി ആശുപത്രിയിൽ ദന്തൽ വിഭാഗം നിയമനത്തിനെതിരെ വിജിലൻസിന് പരാതി.
25-10-2025ൽ ജില്ലാ പഞ്ചായത്ത് അംഗവും, ഉഴവുർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും , ആശുപത്രി സൂപ്രണ്ട്, ഡെപ്യൂട്ടി ഡിഎംഒ ഉൾപ്പെടെയുള്ള ഏഴ് അംഗ ഇൻ്റർവ്യൂ ബോർഡാണ് 22 ഉദ്യോഗാർഥികളെ അഭിമുഖം നടത്തിയത് .
അഭിമുഖത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയ ഉദ്യോഗാർത്ഥീയ്ക്ക് പകരം രണ്ടാം സ്ഥാനം നേടിയ വ്യക്തിയെ ഡെൻ്റിസ്റ്റായ നിയമിച്ചു എന്ന് കാണിച്ച് വയലാ കീറ്റുപ്ലാക്കിയീൽ കെ.പി ടോമിയാണ് കോട്ടയം വിജിലൻസ് സൂപ്രണ്ടിന് രേഖാമൂലം പരാതി നൽകിയത്.
ഇൻ്റർവ്യൂ ബോർഡിലെ ജില്ലാ -ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളുടെ രാഷ്ട്രീയ ബന്ധം അറിയില്ലാ എന്നുള്ള വിചിത്രമായ വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയും പരാതിക്കാരൻ വിജിലൻസിന് കൈമാറിയിട്ടുണ്ട്.
നിലവിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ ദന്തൽ വിഭാഗം ആരംഭിച്ചെന്നുള്ള പരാതിയിൽ ആരോഗ്യവകുപ്പും, കോട്ടയം ജില്ലാ കളക്ടറും അന്വേഷണം ആരംഭിച്ച ഘട്ടത്തിലാണ് പുതിയ പരാതി വന്നിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us