/sathyam/media/media_files/2025/09/22/devamatha-college-2025-09-22-14-27-02.jpg)
കുറവിലങ്ങാട്: ആധുനിക ലോകത്തിൻറെ വൈവിധ്യപൂർണ്ണമായ കരിയർ സാധ്യതകളെ കൃത്യമായി പരിചയപ്പെടുത്തുക ലക്ഷ്യമാക്കി വിദ്യാർഥികൾക്കായി മാർഗ്ഗദർശന ശില്പശാല സംഘടിപ്പിച്ചു.
ദേവമാതാ കോളേജിലെ കരിയർ ആൻഡ് പ്ലേസ്മെന്റ് സെൽ, എം ജി.യൂണിവേഴ്സിറ്റി എംപ്ലോയ്മെൻറ് ഇൻഫോർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ, കേരള സർക്കാർ എംപ്ലോയ്മെൻറ് ഡിപ്പാർട്ട്മെൻറ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് കരിയർ ശിൽപ്പശാല സംഘടിപ്പിച്ചത്.
എം.ജി. യൂണിവേഴ്സിറ്റി എംപ്ലോയ്മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ഡെപ്യൂട്ടി ചീഫ് എൻ. ബിജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദേവമാതാ കോളേജ് പ്രിൻസിപ്പൽ ഡോ. സുനിൽ സി.മാത്യു ശില്പശാല ഉദ്ഘാടനം ചെയ്തു.
ദൂരദർശനിലെ കരിയർ പോയിൻറ് പരിപാടിയുടെ അവതാരകൻ ശ്രീ. രതീഷ് കുമാർ ക്ലാസ് നയിച്ചു. പ്ലേസ്മെന്റ് സെൽ കോ ഓർഡിനേറ്റർ ഡോ ബ്രിൻസി മാത്യു, ഡോ. ലിഷാമോൾ ടോമി, കോളേജ് യൂണിയൻ ചെയർമാൻ ബേസിൽ ബേബി എന്നിവർ സംസാരിച്ചു.