Advertisment

വിരവിമുക്തിദിനം: ഒന്നുമുതൽ 19 വയസുവരെ കുട്ടികൾക്ക് വിരക്കെതിരെ ഗുളിക നൽകി കഴിക്കാൻ സാധിക്കാത്തവർക്ക് 15നു വീണ്ടും നൽകും

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
vvgbghg666666666

കോട്ടയം: കാഞ്ഞിരപ്പള്ളി അച്ചാമ്മ മെമ്മോറിയൽ സ്കൂളിൽ വെച്ച് നടന്ന വിരവിമുക്തി ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് നിർവഹിച്ചു. ചടങ്ങിൽ കാഞ്ഞിരപ്പള്ളി ഗ്രാമ പച്ചയത്ത് പ്രസിഡന്റ് കെ ആർ തങ്കപ്പൻ അധ്യക്ഷത വഹിച്ചു. വിരബാധ കുട്ടികളുടെ വളര്ച്ചയെയും ബാധിക്കുന്ന ഒരു പൊതുജനാരോഗ്യ പ്രശ്‌നമാണ്.

Advertisment

കുട്ടികളില് വിളര്ച്ചയ്ക്കും പോഷകക്കുറവിനും ഇത് കാരണമാകുന്നു. ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളുകളും അങ്കണവാടികളും വഴി കുട്ടികള്ക്ക് നൽകുന്ന വിര നശീകരണത്തിനുള്ള ആല്ബന്ഡസോള് ഗുളികക്കു യാതൊരു പാർശ്വഫലങ്ങളും പ്രതീക്ഷിക്കുന്നില്ലെന്ന് മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ വ്യാസ് സുകുമാരൻ പറഞ്ഞു.

എന്തെങ്കിലും കാരണത്താല് ഇന്നലെ (ഫെബ്രുവരി 😎 ഗുളിക കഴിക്കാൻ സാധിക്കാതെ പോയ കുട്ടികള്ക്ക് ഫെബ്രുവരി 15ന് ഗുളിക നല്കുന്നതാണ്. യോഗത്തിൽ ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ കെ ജി സുരേഷ്, സ്കൂൾ പ്രിൻസിപ്പൽ സി ജെ വിനോജിമോൻ, ഹെഡ്മിസ്ട്രസ് സി ജെ മേരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി ഫ്രാൻസിസ്, ഗ്രാമ പഞ്ചായത്ത് വികസനകാര്യ സമിതി അധ്യക്ഷൻ ബി ആർ അൻഷാദ്, ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ, എം സി എച്ച് ഓഫീസർ ത്രേസ്യാമ്മ സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.

ലോകാരോഗ്യ സംഘടനയുടെ കണക്കുകള് പ്രകാരം ഇന്ത്യയില് 1 മുതല് 14 വയസ്സ് വരെയുള്ള 64% കുട്ടികളില് വിരബാധയുണ്ടാകുവാന് സാധ്യതയുണ്ട്. ഇത് മുന്നില് കണ്ടാണ് വിര നശീകരണ പ്രവര്ത്തനങ്ങള് ഊര്ജിതമാക്കിയത്. ജില്ലാ ഭരണകൂടം, തദ്ദേശസ്വയം ഭരണം, വിദ്യാഭ്യാസം, വനിതാ ശിശു വികസനം, പട്ടികവര്ഗ വികസനം തുടങ്ങിയ വകുപ്പുകള്, ജനപ്രതിനിധികള് എന്നിവരുമായി സംയോജിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Deworming Day
Advertisment