Advertisment

ഡിജി കേരളം:സാക്ഷരതാ മിഷൻ സമ്പർക്ക പഠനകേന്ദ്രങ്ങളിൽ പ്രതിജ്ഞയെടുക്കും.

New Update
digital keralam1.jpg

കോട്ടയം:സമ്പൂർണ ഡിജിറ്റൽ സാക്ഷരതയുള്ള സംസ്ഥാനം എന്ന ലക്ഷ്യത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പാക്കുന്ന ഡിജികേരളം പരിപാടിയിൽ സാക്ഷരതാമിഷനും പങ്കാളിയാകും. സ്മാർട്ട് ഫോൺ കൃത്യമായി ഉപയോഗിക്കാൻ പഠിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി 18ന്  ജില്ലയിലെ ഹയർ സെക്കൻഡറി, പത്താംതരം, തുല്യത സമ്പർക്ക പഠനകേന്ദ്രങ്ങളിൽ പഠിതാക്കൾ ഡിജി പ്രതിജ്ഞയെടുക്കും. 

Advertisment

സാക്ഷരതാ പ്രവർത്തകരും തുല്യത പഠിതാക്കളും ഡിജി സെൽഫികൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കും. ഡിജി വാരത്തിന്റെ ഭാഗമായി സ്മാർട്ട് ഫോൺ- സാധ്യതകൾ എന്ന വിഷയത്തിൽ തുല്യതാ പഠിതാക്കൾക്ക് പഠനക്ലാസ്സും സംഘടിപ്പിച്ചിട്ടുണ്ട്. വാർഡുകളിൽ നടക്കുന്ന ഡിജി സഭയിൽ പ്രേരക്മാരും സാക്ഷരതാ മിഷൻ ജീവനക്കാരും പങ്കെടുത്തു ഡിജിസെൽഫി എടുത്ത് നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കും. ഡിജി വാരാചരണത്തിന്റെ ഭാഗമായി സാക്ഷരതാ മിഷൻ വിദ്യാകേന്ദ്രങ്ങളിൽ പ്രചരണ പോസ്റ്ററുകൾ പതിക്കും.

വാർഡ് തലത്തിൽ നടക്കുന്ന സർവേയിൽ തുല്യതാ പഠിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കും. ഇതിന് സെന്റർ കോർഡിനേറ്റർമാർ നേതൃത്വം നല്കണമെന്ന് സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ അറിയിച്ചു.

 

Advertisment