/sathyam/media/media_files/2025/11/16/ty13_waste-2025-11-16-11-44-39.jpg)
കോട്ടയം: നാടെങ്ങും കക്കൂസ് മാലിന്യം തള്ളി സാമൂഹ്യ വിരുദ്ധര്‍.. പിടികൂടാന്‍ പോലീസുമില്ല ജനപ്രതിനിധികളുമില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ മാലിന്യ വിഷയം ചര്‍ച്ചയാകുന്നു.
പരാതി പറയുന്നവരുടെ വീട്ടുമുറ്റത്ത് ശൗചാലയ മാലിന്യം തള്ളു സംഭവം പോലും ഉണ്ടായിട്ടുണ്ട്. മാലിന്യം തള്ളുന്ന ടാങ്കര്‍ ലോറികള്‍ കണ്ടെത്താന്‍ പോലീസും ഒന്നും ചെയ്യുന്നില്ലെന്നാണു ജനങ്ങളുടെ പരാതി.
വെച്ചൂരില്‍ പത്ത് ഏക്കറില്‍ വിളയിച്ച നെല്ല് കൊയ്തു കൂട്ടിയതിനു മീതെ കക്കൂസ് മാലിന്യംതള്ളിയത്. അറുപത്തിയേഴുകാരനായ കര്‍ഷകന്‍ സുകുമാരന്റെ 22 ക്വിന്റല്‍ നെല്‍കുനയിലാണ് ടാങ്കര്‍ ലോറിയില്‍ എത്തിച്ച ശൗചാലയ മാലിന്യം തള്ളിയത്.
പന്ത്രണ്ട് ദിവസം മുമ്പാണ് കൊയ്തു കൂട്ടിയത്. സംഭരണം നടക്കാത്തതിനാല്‍ ദിവസേന എത്തി ഉണക്കി പാടത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രി കക്കൂസ് മാലിന്യം തള്ളിയത്.
ഈരാറ്റുപേട്ട - വാഗമണ്‍ റോഡില്‍ ഒറ്റയിട്ടി മുതല്‍ കാരികാട് ടോപ് വരെയുള്ള ഭാഗത്ത് വെള്ളിയാഴ്ച രാത്രിയിലാണ് ശൗചാലയ മാലിന്യം തള്ളിയത്.
ഒരു കിലോമീറ്ററോളം ഭാഗത്ത് ഓടയില്‍ കൂടി മാലിന്യം ഒഴുകി. ശനി, ഞായര്‍ ദിവസങ്ങളിലാണ് വാഗമണിലേക്ക് കൂടുതലായും വിനോദ സഞ്ചാരികളെത്തുന്നത്. കാരികാട് ടോപ്പില്‍ ധാരാളം സഞ്ചാരികള്‍ വിശ്രമിക്കുന്ന സ്ഥലം കൂടിയാണ്.
ദിവസങ്ങള്‍ക്കു മുന്‍പാണ് പാലായില്‍ മൂന്നാനിക്ക് സമീപമുള്ള മഹാത്മാ ഗാന്ധി പ്രതിമയ്ക്ക് സമീപം സമൂഹ വിരുദ്ധര്‍ കക്കൂസ് മാലിന്യങ്ങള്‍ തള്ളിയത്.
കഴിഞ്ഞ രണ്ടു വര്‍ഷമായി ഈ പ്രദേശസങ്ങളില്‍ കക്കൂസ് മാലിന്യങ്ങള്‍ തള്ളുന്നത് പതിവാണെന്നു നാട്ടുകാര്‍ പറയുന്നു.
പോലീസ് കാട്ടുന്ന അലംഭാവമാണ് ഇത്തരക്കാര്‍ക്കു ഒത്താശ ചെയ്യുന്നത്. തദ്ദേശ സ്ഥാപനങ്ങളും ഈത്തരക്കാരെ പിടികൂടുന്നതില്‍ വലിയ വീഴ്ച സംഭവിച്ചിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ മാലിന്യ പ്രശ്‌നം ഉന്നയിച്ചുള്ള പോരുകള്‍ മുന്നണികള്‍ തുടങ്ങിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us