/sathyam/media/media_files/2025/11/25/1001431990-2025-11-25-11-19-34.jpg)
കോട്ടയം: ലഹരി ഇടപാടിനെത്തുടര്‍ന്നുള്ള സാമ്പത്തിക തര്‍ക്കത്തിനൊടുവില്‍ മുന്‍ നഗരസഭാ കൗണ്‍സിലറുടെ മകന്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവം, കൊലയ്ക്ക് ഉപയോഗിച്ചത് ഓൺലൈനിൽ ആയിരം രൂപ വിലയുള്ള കത്തി ഉപയോഗിച്ച്.
വളരെ കൂർത്ത അഗ്രങ്ങൾ ഉള്ള കത്തി ഉപയോഗിച്ച് ആഴത്തിലുള്ള മുറിവുകളാണ് കഴുത്തിലും നെഞ്ചിലും ഉള്ളത്.
മുന്‍ കൗണ്‍സിലറായ വേളൂര്‍ മാണിക്കുന്നം ലളിതാ സദനത്തില്‍ വി.കെ. അനില്‍കുമാറിന്റെ (ടിറ്റോ)മകന്‍ അഭിജിത്താ (വാവ, 24)ണ് കറുകച്ചാല്‍ തോട്ടയ്ക്കാട് വാടകയ്ക്കു താമസിക്കുന്ന മാങ്ങാനം കളമ്പുക്കാട്ട്കുന്ന് താന്നിക്കല്‍ സോമന്‍ - സുജാത ദമ്പതികളുടെ മകന്‍ ആദര്‍ശി (23) കൊലപ്പെടുത്തിയത്.
ആദര്‍ശിനെ അറസ്റ്റു ചെയ്തു. ഇന്നലെ പുലര്‍ച്ചെ 1.30ന് അനില്‍കുമാറിന്റെ വീടിനു മുന്നിലായിരുന്നു സംഭവം.
സംഭവത്തില്‍ അനില്‍കുമാറിനെയും ഭാര്യയെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നുവെങ്കിലും പിന്നീട് വിട്ടയയച്ചു.
മുമ്പ് ലഹരി കേസുകളില്‍ പ്രതികളാണ് അഭിജിത്തും ആദര്‍ശും.
കഴിഞ്ഞ മാര്‍ച്ചില്‍ അഭിജിത്തിന്റെ പക്കല്‍ നിന്നു ആദര്‍ശ് വാങ്ങിയ ലഹരി മരുന്നിന്റെ പണമായ 1500 രൂപ നല്‍കണ മെന്നാവശ്യപ്പെട്ട് ആരംഭിച്ച തര്‍ക്കമാണ് പിന്നീട് കൊലപാതകത്തിലേക്ക് നയിച്ചത്.
അഭിജിത് പല തവണ ചോദിച്ചിട്ടും പണം നലകിയില്ല. ഒടുവില്‍, തന്റെ പക്കലുള്ള ബൈക്ക് പണയപ്പെടുത്താന്‍ സൗകര്യമൊരുക്കിയാല്‍ പണം തിരികെ നല്‍കാമെന്ന് ആദര്‍ശ് പറഞ്ഞു.
ഇതേത്തുടര്‍ന്നു ബൈക്ക് പണയപ്പെടുത്താന്‍ അഭിജിത് അവസരമൊരുക്കി നല്‍കി.
എന്നാല്‍, ശാസ്ത്രി റോഡിലെ സ്ഥാപനത്തില്‍ ബൈക്ക് പണയപ്പെടുത്തി പണം വാങ്ങിയ ആദര്‍ശ്, അഭിജിത്തിന്റെ പണം തിരികെ നല്‍കിയില്ല.
ഇതേത്തുടര്‍ന്ന് ഇരുവരും തമ്മില്‍ പല തവണ ഫോണിലും നേരിട്ടും തര്‍ക്കവും വധ ഭീഷണി മുഴക്കലുമുണ്ടായി.
കഴിഞ്ഞ ദിവസം അഭിജിത്, ആദര്‍ശിന്റെ വീട്ടിലെത്തി അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തിരുന്നു.
പിന്നാലെയാണ് ഞായറാഴ്ച അര്‍ധരാത്രിയോടെ ആദര്‍ശ് സുഹൃത്തുക്കളെയുമായി അഭിജിത്തിന്റെ വീടിനു മുന്നിലെത്തുന്നത്.
തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കവും വാക്കേറ്റവും ഉണ്ടായി. ആദര്‍ശും ഒപ്പമുണ്ടായിരുന്നയാളും ചേര്‍ന്ന് അഭിജിത്തിനെ മര്‍ദിച്ചു.
തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ആദര്‍ശിനെ കുത്തുകയുമായിരുന്നു.
ബഹളം കേട്ട് അനില്‍കുമാറും ഭാര്യയും ഓടിയെത്തി പിടിച്ചു മാറ്റാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
കറിക്കത്തി കൊണ്ടുള്ള കഴുത്തിനേറ്റ കുത്തില്‍, പിടഞ്ഞു വീണ ആദര്‍ശിനെ, ഒപ്പമുണ്ടായിരുന്ന റോബിന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വെസ്റ്റ് എം.ജെ. അരുണിന്റെ നേതൃത്വത്തില്‍ പ്രതിയെ കീഴടക്കുകയായിരുന്നു.
അഭിജിത്തിന്റെ വീട്ടുമുറ്റത്തുണ്ടായ സംഘര്‍ഷത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ നിര്‍ണായകമായി.
ആദര്‍ശിനൊപ്പമുണ്ടായി റോബിന്‍, നേരത്തെ പരിശോധനയ്‌ക്കെത്തിയ പോലീസിനെ നായയെ അഴിച്ചുവിട്ട് അക്രമിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ്.
ഇയാളാണ് മുഖ്യസാക്ഷി. അറസ്റ്റിലായ അഭിജിത്തിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
എം.ഡി.എം.എ. കടത്തിക്കൊണ്ടുവന്ന കേസിലടക്കം പ്രതിയാണ് അഭിജിത്. മുമ്പ് കോണ്‍ഗ്രസ് കൗണ്‍സിലറായിരുന്ന വി.കെ. അനില്‍കുമാര്‍ ഇത്തവണ വിമത സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയിരുന്നു.
അതേസമയം അഭിജിത്തിനായി പോലീസ് കസ്റ്റഡി അപേക്ഷ സമർപ്പിക്കും.
ഇവരുടെ ലഹരി സംഘങ്ങളുടെ ബന്ധം പരിശോധിക്കും. ബൈക്കിൽ എത്തി ലഹരി വിതരണം ചെയ്തിരുന്നതിനാൽ റൈഡർ എന്ന പേരിലാണ് അഭിജിത്ത് അറിയപ്പെട്ടിരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us