ലഹരിക്കും റാഗിങ്ങിനും നോ പറഞ്ഞു യുവാക്കൾ:ബൈക്ക് റാലിയുമായി ദേവമാതാ എൻ.എസ്.എസ്

ദേവമാതാ കോളേജ് എൻഎസ്എസ് ദിനത്തോട് അനുബന്ധിച്ച് വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും ചേർന്ന് ലഹരിക്കും റാഗിങ്ങിനും എതിരെ ബൈക്ക് റാലി സംഘടിപ്പിച്ചു

New Update
drugs

കുറവിലങ്ങാട്: ദേവമാതാ കോളേജ് എൻഎസ്എസ് ദിനത്തോട് അനുബന്ധിച്ച് വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും ചേർന്ന് ലഹരിക്കും റാഗിങ്ങിനും എതിരെ ബൈക്ക് റാലി സംഘടിപ്പിച്ചു. ദേവമാതാ കോളേജിൽ നിന്ന് ഏറ്റുമാനൂരിലേക്ക് പുറപ്പെട്ട റാലി കുറവിലങ്ങാട്  എസ്. ഐ. മുജീബ് വി. എച്ച്. ഫ്ലാഗ് ഓഫ് ചെയ്തു.
 
രത്നഗിരി സെൻറ് തോമസ് പള്ളിയങ്കണത്തിൽ റാലിക്ക് സ്വീകരണം ഒരുക്കിയിരുന്നു. ശ്രീ റോബി മേനാച്ചേരിൽ റാലിയെ അഭിസംബോധന ചെയ്തു സംസാരിച്ചു.

Advertisment

 കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിനി മത്തായി,  കോളേജ് പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, വൈസ് പ്രിൻസിപ്പൽ ഫാ. മാത്യു കവളമ്മാക്കൽ, കോളേജ് ബർസാർ ഫാ. ജോസഫ് മണിയൻചിറ, എൻ. എസ്. എസ് പ്രോഗ്രാം ഓഫീസേഴ്സ് ആയ ശ്രീമതി വിദ്യാ ജോസ്, ശ്രീ. ജിതിൻ ജോയ് കോളേജ് യൂണിയൻ ചെയർമാൻ ബേസിൽ ബേബിഎന്നിവർ നേതൃത്വം നൽകി.

Advertisment