ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ടു സാമൂഹിക പ്രത്യാഘാത പഠനം നടത്തുന്നതിനും റിപ്പോർട്ട് തയാറാക്കുന്നതിനുമായി പുതിയ ഏജൻസികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

ഈ മേഖലയിൽ അവഗാഹവും പരിചയസമ്പത്തുമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും അപേക്ഷ ക്ഷണിച്ചു

New Update
scholarship

കോട്ടയം: ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ടു സാമൂഹിക പ്രത്യാഘാത പഠനം നടത്തുന്നതിനും റിപ്പോർട്ട് തയാറാക്കുന്നതിനുമായി പുതിയ ഏജൻസികളെ എംപാനൽ ചെയ്യുന്നതിന് ഈ മേഖലയിൽ അവഗാഹവും പരിചയസമ്പത്തുമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

Advertisment

സാങ്കേതിക പരിജ്ഞാനം, പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം ഒക്ടോബർ 18ന് വൈകുന്നേരം അഞ്ചിനു മുൻപായി ജില്ലാ കളക്ടർ കോട്ടയം 686002 എന്ന വിലാസത്തിൽ അപേക്ഷ ഡെപ്യൂട്ടി കളക്ടർ( എൽ.എ) കോട്ടയം മുൻപാകെ നേരിട്ടോ സീൽഡ് കവറിൽ 'ഓപ്പൺ ബൈ അഡ്രസീ ഒൺലി' എന്ന രേഖപ്പെടുത്തി കൊറിയർ മുഖേനയോ രജിസ്റ്റേഡ് തപാൽ വഴിയോ അയയ്ക്കണം. 

എസ്.ഐ.എ പഠനം നടത്തുന്നതിന് ഏജൻസികളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ എന്ന് കവറിനു മുകളിൽ പ്രത്യേകം എഴുതണം.
വിശദവിവരത്തിന് ഫോൺ: 0481-2562201

Advertisment