New Update
/sathyam/media/media_files/2025/04/01/2vrE6fcdKEudKdGkFhAL.jpg)
കോട്ടയം: അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2025-2026 വർഷത്തെ വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു.
Advertisment
എസ്.എസ്.എൽ.സി.പഠനശേഷം കേരള സർക്കാരിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ റഗുലർ കോഴ്സിന് ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് ഒക്ടോബർ പത്തിനു മുമ്പ് http://services.unorganisedwssb.org/index.php/home വഴി ഓൺലൈനായി അപേക്ഷിക്കാം.
ഓൺലൈൻ അപേക്ഷയുടെ പകർപ്പും അനുബന്ധരേഖകളും (അംഗത്വ കാർഡ്, ബാങ്ക് പാസ്ബുക്ക്(ഐ.എഫ്.എസ്.സി കോഡ് സഹിതം) വിദ്യാഭ്യാസ സ്ഥാപനത്തിലെ മേലധികാരിയുടെ സാക്ഷ്യപത്രം, റേഷൻ കാർഡിന്റെ കോപ്പി, കുട്ടിയുടേയും അംഗത്തിന്റേയും ആധാർ കാർഡിന്റെ കോപ്പി, തൊട്ട് മുൻപ് വിജയിച്ച പരീക്ഷയുടെ സർട്ടിഫിക്കറ്റും ) ഓഫീസിൽ നേരിട്ട് നൽകണം.
വിശദവിവരത്തിന് ഫോൺ 0481 -2300762.