/sathyam/media/media_files/2025/11/13/state-election-commission-kerala-2025-11-13-20-05-59.jpg)
കോട്ടയം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനു ബന്ധിച്ച് കോട്ടയം ജില്ലയില്‍ ഇതുവരെ അനധികൃതമായി സ്ഥാപിച്ച 102 പ്രചാരണ സാമഗ്രികള്‍ ആന്‍റി ഡീഫേസ്മെന്‍റ് സ്‌ക്വാഡ് നീക്കം ചെയ്തു.
പൊതുസ്ഥലങ്ങളില്‍ അനധികൃതമായോ നിയമപരമല്ലാതയോ സ്ഥാപിച്ചിട്ടുള്ള ബാനറുകള്‍, ചുവരെഴുത്തുകള്‍, പോസ്റ്ററുകള്‍, ബോര്‍ഡുകള്‍ എന്നിവയും ഹരിതചട്ടം പാലിക്കാത്ത പ്രചാരണ സാമഗ്രികളുമാണ് നീക്കം ചെയ്തത്.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് ആന്‍റി ഡിഫേസ്മെന്‍റ് സ്‌ക്വാഡ് രൂപീകരിച്ചിട്ടുള്ളത്.
ജില്ലാ, താലൂക്ക് തലങ്ങളിലായാണ് സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്നത്. ജില്ലാ തലത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റും താലൂക്ക് തലത്തില്‍ അതത് തഹസില്‍ദാര്‍മാരുമാണ് നേതൃത്വം നല്‍കുന്നത്.
നീക്കം ചെയ്ത പ്രചാരണ സാമഗ്രികളുടെ താലൂക്ക് തിരിച്ചുള്ള കണക്ക്:
- കോട്ടയം - 28
- മീനച്ചില്‍ -13
- കാഞ്ഞിരപ്പള്ളി - 39
- ചങ്ങനാശ്ശേരി -13
- വൈക്കം - 9
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us