പോളിംഗ് സാമഗ്രികളുടെ വിതരണം തിങ്കളാഴ്ച്ച

തിങ്കളാഴ്ച രാവിലെ എട്ടു മുതൽ 11 ബ്‌ളോക്കുകളിലും ആറു നഗരസഭകളിലുമുള്ള കേന്ദ്രങ്ങളില്‍ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിക്കും.

New Update
election

കോട്ടയം: വോട്ടെണ്ണല്‍ യന്ത്രങ്ങളില്‍ സ്ഥാനാർഥികളുടെ പേരും ചിഹ്നവുമുള്ള ബാലറ്റ് പേപ്പർ പതിച്ച് കാൻഡിഡേറ്റ് സെറ്റിംഗ് പൂർത്തിയാക്കി വോട്ടിംഗ് യന്ത്രങ്ങൾ സ്വീകരണ-വിതരണകേന്ദ്രങ്ങളിലെ സ്‌ട്രോംഗ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Advertisment

 തിങ്കളാഴ്ച രാവിലെ എട്ടു മുതൽ 11 ബ്‌ളോക്കുകളിലും ആറു നഗരസഭകളിലുമുള്ള കേന്ദ്രങ്ങളില്‍  പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിക്കും. 

ഉദ്യോഗസ്ഥരെ പോളിംഗ് സ്‌റ്റേഷനുകളിൽ എത്തിക്കുന്നതിന് 724 വാഹനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. (ബസ് -269, മിനി ബസ് -96, ട്രാവലർ-88, കാർ/ജീപ്പ്-271 ). സെക്ടറൽ ഓഫീസർമാർക്കായി 134 വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.  

Advertisment