കോട്ടയം ജില്ലയിൽ വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർണ്ണമായി

ചൊവ്വാഴ്ച രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് പോളിംഗ്. ആറുമണിവരെ വരി നിൽക്കുന്നവർക്കു ടോക്കൺ നൽകി വോട്ട് ചെയ്യുന്നതിന് സൗകര്യമേർപ്പെടുത്തും.

author-image
Pooja T premlal
New Update
election kottayam

കോട്ടയം: പോളിംഗ് സാമഗ്രികളുടെ വിതരണവും പോളിംഗ് ബൂത്തുകളിലെ  ക്രമീകരണങ്ങളും സമയബന്ധിതമായി പൂർത്തീകരിച്ച് കോട്ടയം ജില്ല തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനായി സജ്ജമായി.

Advertisment

ചൊവ്വാഴ്ച രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് പോളിംഗ്.

ആറുമണിവരെ വരി നിൽക്കുന്നവർക്കു ടോക്കൺ നൽകി വോട്ട് ചെയ്യുന്നതിന്  സൗകര്യമേർപ്പെടുത്തും.

ത്രിതലപഞ്ചായത്തുകളും നഗരസഭകളും ഉൾപ്പെടെ ജില്ലയിലെ 89 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 1611 നിയോജകമണ്ഡലങ്ങളിൽ 16,41,249 പേരാണ് വിധിയെഴുതുക.

വോട്ടർമാരിൽ 8,56,321 സ്ത്രീകളും  7,84,842പുരുഷൻമാരും ട്രാൻസ് ജെൻഡർ വിഭാഗത്തിൽപെട്ട  13 പേരും  പ്രവാസി വോട്ടർമാരും ഉൾപ്പെടുന്നു.

ആകെ  5281 പേരാണ് ജനവധി തേടുന്നത്. ജില്ലാ പഞ്ചായത്ത്-83, ബ്ളോക്ക് പഞ്ചായത്ത്-489, ഗ്രാമപഞ്ചായത്ത്- 4032, നഗരസഭ-677 എന്നിങ്ങനെയാണ് വിവിധ തലങ്ങളിലെ സ്ഥാനാർഥികളുടെ എണ്ണം.

വോട്ടിംഗ് യന്ത്രങ്ങൾ ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം തിങ്കളാഴ്ച ഉച്ചയോടെ പൂർത്തിയായി.

11 ബ്ലോക്കു പഞ്ചായത്തുകളിലും ആറു നഗരസഭകളിലും സജ്ജമാക്കിയ 17 സ്വീകരണ-വിതരണകേന്ദ്രങ്ങളിൽ നിന്നാണ് ജില്ലയിലെ 1925 ബൂത്തുകളിലേയ്ക്കുള്ള സാമഗ്രികൾ വിതരണം ചെയ്തത്.

Advertisment