/sathyam/media/media_files/2025/09/20/election-2025-09-20-23-34-02.jpg)
കോട്ടയം: നാടറിഞ്ഞ് വോട്ട് ചെയ്യാമെന്ന ആഹ്വാനത്തോടെ ചങ്ങനാശ്ശേരി മീഡിയ വില്ലേജിൽ തെരഞ്ഞെടുപ്പ് ടോക്ക് ഷോ സംഘടിപ്പിച്ചു.
സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ വോട്ടർ ബോധവത്ക്കരണ വിഭാഗമായ ലീപും (ലോക്കൽ ഇലക്ഷൻ അവയർനെസ് പ്രോഗ്രാം) കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ വോട്ടർ ബോധവത്ക്കരണ വിഭാഗമായ സ്വീപും (സിസ്റ്റമാറ്റിക് വോട്ടർ ഇലക്ടറൽ എഡ്യൂക്കേഷൻ ആൻഡ് പാർട്ടിസിപ്പേഷൻ) ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
സമ്മതിദാന അവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രസക്തി, എസ്.ഐ.ആർ ഫോം പൂർത്തീകരണം, തെരഞ്ഞെടുപ്പു ദിനത്തിൽ ബൂത്തിൽ ഒരുക്കിയിട്ടുള്ള സൗകര്യങ്ങൾ, തെരഞ്ഞെടുപ്പ് സംബന്ധിച്ച് നടത്തുന്ന വിവിധ ബോധവത്കരണ പരിപാടികൾ, തെരഞ്ഞെടുപ്പിൽ പാലിക്കേണ്ട ഹരിത പെരുമാറ്റചട്ടം എന്നിവ ടോക്ക് ഷോയിൽ പ്രധാന ചർച്ചാ വിഷയങ്ങളായി.
ലീപ് ജില്ലാ അസിസ്റ്റന്റ് കോർഡിനേറ്റർ ഷറഫ് പി. ഹംസ, തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ സി.ശ്രീലേഖ, സ്വീപ്പ് നോഡൽ ഓഫീസർ പി.എ.അമാനത്ത്, ജില്ലാതല മാസ്റ്റർ ട്രെയിനർമാരായ വി.എ. ഷാനവാസ്, ലാലുമോൻ ജോസഫ്, സന്ദീപ് പി. സദൻ, ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ നോബിൾ സേവ്യർ ജോസ് എന്നിവർ ടോക്ക് ഷോയിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us