കോട്ടയം : വൈക്കം ടി.വി പുരത്ത് എഴുന്നള്ളിപ്പിനിടെ ഇടഞ്ഞ ആന രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു. ചങ്ങനാശേരി സ്വദേശി സാമിച്ചന്‍ (25) ആണ് മരിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം.
തിടമ്പേറ്റിയതിനുപിന്നാലെ തോട്ടയ്ക്കാട് കുഞ്ഞുലക്ഷ്മി എന്ന ആനയാണ് പാപ്പാനെ ആക്രമിച്ചത്. ശ്രീരാമക്ഷേത്രത്തിലാണ് സംഭവം നടന്നത്.