വൈക്കം ടി.വി പുരത്ത് ഉത്സവത്തിനിടെ പിടിയാനയുടെ ചവിട്ടേറ്റു രണ്ടാം പാപ്പാന് ദാരുണാന്ത്യം

ടി.വി പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്  എത്തിച്ച തോട്ടയ്ക്കാട്ട് കുഞ്ഞുലക്ഷ്മി എന്ന ആനയാണ് എഴുന്നള്ളിപ്പിന് ഇടയിൽ ഇടഞ്ഞത്  . പിന്നിൽ നിന്നിരുന്ന രണ്ടാം പാപ്പാൻ തള്ളിയിട്ട ശേഷം ചവിട്ടുകയായിരുന്നു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
samichan 8Untitled.jpg

വൈക്കം:  ടി.വി പുരത്ത് ഉത്സവത്തിനിടെ പിടിയാനയുടെ ചവിട്ടേറ്റു രണ്ടാം പാപ്പാന് ദാരുണാന്ത്യം. ടി.വി പുരത്ത് ഉത്സവത്തിൻ്റെ എഴുന്നള്ളിപ്പിനിടെ  ഇടഞ്ഞ പിടിയാനയുടെ ചവിട്ടേറ്റ് ചങ്ങനാശ്ശേരി സ്വദേശി സാമിച്ചൻ  (25) ആണ് മരിച്ചത്.

Advertisment

 ടി.വി പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്  എത്തിച്ച തോട്ടയ്ക്കാട്ട് കുഞ്ഞുലക്ഷ്മി എന്ന ആനയാണ് എഴുന്നള്ളിപ്പിന് ഇടയിൽ ഇടഞ്ഞത്  . പിന്നിൽ നിന്നിരുന്ന രണ്ടാം പാപ്പാൻ തള്ളിയിട്ട ശേഷം ചവിട്ടുകയായിരുന്നു 

ഉടൻ തന്നെ ഇയാളെ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

Advertisment