/sathyam/media/media_files/2025/10/11/elephant-2025-10-11-22-19-36.jpg)
കോട്ടയം: പാലായിൽ കുളിപ്പിക്കുന്നതിനിടയിൽ ആന ഇടഞ്ഞോടി. 5 വാഹനങ്ങൾ തകർക്കുകയും ഫർണിച്ചർ സ്ഥാപനത്തിന് നാശമുണ്ടാക്കുകയും ചെയ്തു.
തൊടുപുഴ ഹൈവേയിൽ ഐങ്കൊമ്പിൽ ആയിരുന്നു സംഭവം. ആന ഉടമ അഞ്ചാംമൈൽ വേണാട്ടുമറ്റം രാജശേഖരന്റെ വീടിനു സമീപത്തു നിന്നാണ് ആറാംമൈൽ ഭാഗത്തേക്ക് ഗോപാലൻകുട്ടി എന്ന ആന ഇടഞ്ഞോടിയത്. അര കിലോമീറ്ററോളം പ്രധാന റോഡിലൂടെയാണ് ആന ഓടിയത്.
ട്രെൻഡ്‌സ് ഫർണിച്ചർ സ്ഥാപനത്തിന്റെ മുൻ ഭാഗത്തെത്തിയ ആന കണ്ണാടിച്ചില്ലുകൾ തകർത്തു. പിന്നിലെ ഗോഡൗണിലെത്തി ഫർണിച്ചറുകളും ഉപകരണങ്ങളും നശിപ്പിച്ചു. ആനയെ കണ്ട് ജീവനക്കാർ ഓടി രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്ന പാപ്പാന്മാർ ആനയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
കരിമരുതുംചാലിൽ റെജിയുടെ പോർച്ചിൽ കിടന്ന രണ്ട് കാറുകൾക്ക് ആന നാശമുണ്ടാക്കി. മറ്റൊരു വീടിന്റെ മുൻഭാഗത്തുണ്ടായിരുന്ന മേൽക്കൂരയ്ക്കും നാശമുണ്ടാക്കി. ഒരു കിലോമീറ്ററോളം സഞ്ചരിച്ച് സമീപത്തെ തോട്ടത്തിലേക്ക് കയറിയ ആനയെ ഏറെനേരം കഴിഞ്ഞാണ് തളച്ചത്.