/sathyam/media/media_files/2025/12/04/1001453442-2025-12-04-11-08-15.jpg)
കോട്ടയം: ഈരാറ്റുപേട്ട നഗരസഭയിലെ യു.ഡി.എഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ ഭക്ഷണകിറ്റ് വിതരണം ചെയ്യുന്നതായി ആരോപണം.
നഗരസഭയുടെ 19 ാം ഡിവിഷൻ മറ്റക്കാട് യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ ഭക്ഷ്യ കിറ്റും കണ്ടെത്തി.
വോട്ട് സ്വാധീനിക്കാനുള്ള കിറ്റെന്ന് ആരോപണം.. യുഡിഎഫ് സ്ഥാനാർഥി ഇ.പി സാജിദ് ഇഞ്ചക്കാട്ടിലിന്റെ ഇലക്ഷൻ പ്രചരണ ഓഫീസിൽ ആണ് കിറ്റ് കണ്ടെത്തിയത്.
സിപിഎം ഈരാറ്റുപേട്ട ലോക്കൽ സെക്രട്ടറി ഷമീർ ആണ് ഇത് സംബന്ധിച്ച് ആരോപണമായി സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്.
പിന്നാലെ വീഡിയോയും പുറത്തു വന്നു. മറ്റക്കാട് വാർഡ് എൽഡിഎഫിൻ്റെ സിറ്റിങ്ങ് സീറ്റാണ്.
ശക്തമായ മത്സരം ഇവിടെ നടക്കുന്നതിനിടെയാണ് എൽ.ഡി.എഫ് ഗുരുതര ആരോപണം ഉയർത്തുന്നത്.
മുൻപും യു.ഡി.എഫ് സമാനമായ നീക്കം യു.ഡി.എഫ് നടത്തിയിരുന്നതായി എൽ.ഡി.എഫ് ആരോപിക്കുന്നു.
സംഭവം വീഡിയോ ദൃശ്യങ്ങൾ സഹിതം തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകാൻ എൽ.ഡി.എഫ് തയാറെടുക്കുകയാണ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us