തടസ്സങ്ങളും, പ്രതിസന്ധികളും പരിഹരിച്ചു. ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നിർമ്മാണതിന് തുടക്കമിടുന്നു. 10 കോടി രൂപ വിനിയോഗിച്ചാണ് മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കുക. നിർമ്മാണത്തിന് മുന്നോടിയായി ഉള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിൽ.

നിർമ്മാണത്തിന് മുന്നോടിയായി ഉള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ടെൻഡർ നടപടികൾ സ്വീകരിക്കുമെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു.

New Update
eerattupetta

ഈരാറ്റുപേട്ട:  തടസങ്ങളും, പ്രതിസന്ധികളും പരിഹരിച്ച് ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് തുടക്കമിടുന്നു.

Advertisment

2022-23 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ പൂഞ്ഞാർ എം.എൽ.എ  സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ  പ്രൊപ്പോസൽ പരിഗണിച്ച് അനുവദിച്ച 10 കോടി രൂപ വിനിയോഗിച്ചാണ് മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കുക. 


നിർമ്മാണത്തിന് മുന്നോടിയായി ഉള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ടെൻഡർ നടപടികൾ സ്വീകരിക്കുമെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു.


ഔപചാരിക നിർമ്മാണ ഉദ്ഘാടനം 
 തിങ്കളാഴ്ച രാവിലെ  9:30 ന് നിർദിഷ്ട മിനി സിവിൽ സ്റ്റേഷൻ സൈറ്റിൽ വെച്ച് മന്ത്രി കെ. രാജൻ ശിലാസ്ഥാപന കർമ്മം നിർവഹിക്കും.   എം.എൽ.എ അധ്യക്ഷത വഹിക്കും. 



ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനോടനുബന്ധിച്ചുള്ള സ്ഥലത്തുനിന്നാണ് മിനി സിവിൽ സ്റ്റേഷന് ആവശ്യമായ സ്ഥലം കണ്ടെത്തിയിരിക്കുന്നത്. 
കോട്ടയം ജില്ലയിൽ പൂഞ്ഞാറിൽ മാത്രമായിരുന്നു മിനി സിവിൽ സ്റ്റേഷൻ ഇല്ലാതിരുന്ന ഏക നിയോജകമണ്ഡലം.
 

Advertisment