/sathyam/media/media_files/2025/09/24/1001273919-2025-09-24-11-46-54.jpg)
എരുമേലി : എരുമേലിയിലെ ജല സ്രോതസുകളിൽ തുടർച്ചയായി രാസമാലിന്യം കലരുന്നു.
എരുമേലി ചരള ഭാഗത്ത് കൊച്ചുതോട്ടിൽ ചൊവ്വാഴ്ച വൈകുന്നേരത്തോടെ ആണ് പാൽ നിറത്തിൽ വെള്ളം ഒഴുകിയത്.
രാസമാലിന്യ ജലം പാറമടയിൽ നിന്നും വൻതോതിൽ തോട്ടിലേക്ക് ഒഴുക്കിവിട്ടെന്ന് പരാതിയുമായി നാട്ടുകാർ രംഗത്തുവന്നു.
ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചിട്ടും അധികൃതർ നടപടികൾ സ്വീകരിച്ചില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
അതേസമയം കഴിഞ്ഞയിടെയും ഇതേനിലയിൽ മലിന ജലം എരുമേലി ടൗണിലൂടെയുള്ള കൊച്ചുതോട്ടിലൂടെ ഒഴുകിയിരുന്നു. ആദ്യം നീല നിറത്തിലും പിന്നീട് പാൽ നിറത്തിലാണ് വെള്ളം ഒഴുകിയത്.
ഈ സംഭവത്തിൽ പരാതി ലഭിച്ചിട്ടും നടപടികൾ ഉണ്ടായില്ലന്ന് നാട്ടുകാർ പറഞ്ഞു. തുടർച്ചയായി ജല സ്രോതസുകൾ മലിനമാകുന്നതിൽ ജനങ്ങൾ ആശങ്കയിലാണ്.
ജല സ്രോതസ്സുകള്‍ മലിനമാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് സർക്കാർ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
ജലസ്രോതസ് മലിനപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ നോട്ടീസ് നല്‍കാനും മൂന്ന് ദിവസത്തിനകം നടപടിയെടുക്കണമെന്നാണ് നിര്‍ദേശം. എന്നാൽ, എരുമേലി പഞ്ചായത്ത് തുടർ നടപടികൾക്ക് തയാറല്ല.