എരുമേലിയുടെ സമഗ്ര വികസനം ലക്ഷ്യമിടുന്ന മാസ്റ്റര്‍ പ്ലാന്‍ അടുത്ത തീര്‍ഥാടന കാലത്തിനു മുന്‍പു നടപ്പാകുമോ. റിങ്ങ് റോഡുകളുടെ നിര്‍മാണം അതിവേഗം തുടങ്ങണമെന്നു ആവശ്യം. സര്‍ക്കാർ ഇക്കാര്യത്തില്‍ വേണ്ടത്ര വേഗത കാട്ടണം.

ശബരിമല മാസ്റ്റര്‍ പ്ലാന്‍ വികസന പദ്ധതികള്‍ ശബരിമലയും പമ്പയും നിലയ്ക്കലും മാത്രമായി ചുരുക്കിയപ്പോള്‍ ശബരിമലയുടെ പ്രവേശനകവാടമായ എരുമേലിയെക്കുറിച്ച് ചര്‍ച്ച ചെയ്യാതിരുന്നതില്‍ വ്യാപക അതൃപ്തിയുണ്ടായിരുന്നു

New Update
ERUMELI

കോട്ടയം: ഓരോ വര്‍ഷവും ശബരിമല തീര്‍ഥാടകരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍, ഇത്രയധികം ജനങ്ങളെയോ വാഹന ബാഹുല്യമോ ഉള്‍ക്കൊള്ളാന്‍ നിലവിലുള്ള എരുമേലി പട്ടണത്തിനു സാധിക്കില്ല. 

Advertisment

1

മണിക്കൂറകള്‍ നീണ്ട ഗതാഗത കുരുക്കില്‍ ജന ജീവിതം പോലും സ്തംഭിക്കുന്ന അവസ്ഥയാണുള്ളത്. ശബരിമല തീര്‍ഥാടകരുടെ യാത്ര സുഗമമാക്കുക എന്ന ലക്ഷ്യവും മുന്‍നിര്‍ത്തിയാണു പുതിയ പദ്ധതിയായ മാസ്റ്റര്‍ പ്ലാന്‍ പ്രഖ്യാപിച്ചത്. 

ERUMEL

നഗരത്തിലെ റിങ് റോഡുകള്‍ വികസിപ്പിച്ചു ടൗണിനു ചുറ്റുമുള്ള റോഡുകളെ പരസ്പരം ബന്ധിപ്പിച്ചുള്ള വികസനമാണു നടത്തുന്നത്. ഇതുവഴി ശബരിമല സീസണില്‍ നഗരത്തിലുണ്ടാകുന്ന ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ കഴിയുമെന്നാണു കണക്കുകൂട്ടിയത്.

സംസ്ഥാന ബജറ്റില്‍ പത്തുകോടി രൂപ ഇതിനായി അനുവദിക്കുകയും ചെയ്തു. മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കാന്‍ ഏജന്‍സിയെ നിയോഗിക്കാന്‍ ദേവസ്വം ബോര്‍ഡിനെ ചുമതലപ്പെടുത്തിയിരുന്നു.

2

ദേവസ്വം ബോര്‍ഡ് താല്‍പര്യപത്രം ക്ഷണിച്ച പ്രകാരം സന്നദ്ധത അറിയിച്ച ഏജന്‍സി പിന്നീട് പദ്ധതിയില്‍ നിന്ന് പിന്മാറി. വീണ്ടും ഏജന്‍സിയെ നിശ്ചയിച്ചെങ്കിലും നടപടികള്‍ വൈകുകയായിരുന്നു. സര്‍ക്കാര്‍ ഇടപെട്ടതോടെയാണു നിലവിലെ സര്‍വേ തുടങ്ങിയത്. 

ടൗണ്‍ അനുബന്ധ റിങ് റോഡുകള്‍ക്ക് പലയിടത്തും വീതികുറവാണ്. മറ്റു റിങ് റോഡുകളുമായി ടൗണിനെ ബന്ധിപ്പിച്ചിട്ടില്ല. ഇതാണു പ്രധാനമായും പൂര്‍ത്തിയാക്കേണ്ടത്. റിങ് റോഡുകളുമായി ടൗണിനെ ബന്ധിപ്പിക്കാന്‍ പുതിയ പാതകള്‍ റിങ് റോഡുകളില്‍ നിര്‍മിക്കണം. ഇതിനുള്ള സ്ഥലം കണ്ടെത്തി ഏറ്റെടുക്കണം. 

3

ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുവാന്‍ എരുമേലി ബസ് സ്റ്റാന്‍ഡ്- നേര്‍ച്ചപ്പാറ  ആനിക്കുഴി- ഉറുമ്പില്‍ പാലം റോഡ്, ചെമ്പകത്തുങ്കല്‍ പാലം- ഓരുങ്കല്‍ കടവ് റോഡ്, എം.ടി എച്ച്എസ് എന്‍.എം എല്‍പിഎസ് -, കാരിത്തോട് റോഡ്, പാട്ടാളിപ്പടി- കരിങ്കല്ലുംമൂഴി റോഡ്, എരുമേലി പോലീസ് സ്റ്റേഷന്‍- ബിഎസ്എന്‍എല്‍ പടി -ചരള റോഡ് എന്നിവയുടെ വികസനമാണു പൂര്‍ത്തിയാക്കേണ്ടത്.

എന്നാല്‍, സര്‍ക്കാർ ഇക്കാര്യത്തില്‍ വേണ്ടത്ര വേഗത കാട്ടുന്നില്ല.

സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ചേര്‍ന്നു പമ്പയില്‍ നടത്തിയ ആഗോള അയ്യപ്പസംഗമത്തില്‍ എരുമേലി വികസനം ചര്‍ച്ചയായില്ല. 

ayyappa sangamam

ശബരിമല മാസ്റ്റര്‍ പ്ലാന്‍ വികസന പദ്ധതികള്‍ ശബരിമലയും പമ്പയും നിലയ്ക്കലും മാത്രമായി ചുരുക്കിയപ്പോള്‍ ശബരിമലയുടെ പ്രവേശനകവാടമായ എരുമേലിയെക്കുറിച്ച് ചര്‍ച്ച ചെയ്യാതിരുന്നതില്‍ വ്യാപക അതൃപ്തിയുണ്ടായിരുന്നു.

ഈ സീസണ്‍ അവസാനിക്കുന്ന മുറയ്ക്കു മാസ്റ്റര്‍ പ്ലാന്‍ അതിവേഗം നടപ്പാക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നു വരുന്നത്.

Advertisment