/sathyam/media/media_files/2025/11/03/ettumanoor-2025-11-03-17-05-17.jpg)
ഏറ്റുമാനൂര്‍: ഹൈക്കോടതി ഉത്തരവ് ലംഘിച്ചു ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്ര മൈതാനത്ത് കല്യാണ മണ്ഡപത്തിന് ഇരുവശത്തുമായി താല്‍ക്കാലികമായി നിര്‍മിച്ചിരുന്ന ചിറപ്പ് മണ്ഡപവും വിരിപ്പന്തലും സ്ഥിര സംവിധാനമായി നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഭക്തരുടെ പ്രതിഷേധത്തെത്തുടര്‍ന്നു നിര്‍ത്തിവച്ചു.
അതേസമയം, ക്ഷേത്ര ഉപദേശക സമിതിയുടെ അപേക്ഷ പ്രകാരം പില്‍ഗ്രിം ഷെല്‍റ്റര്‍ എന്ന നിലയിലാണു നിര്‍മാണം നടത്തിയതെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ക്ഷേത്ര ഉപദേശക സമിതിയംഗങ്ങള്‍ അറിയിച്ചു.
/filters:format(webp)/sathyam/media/media_files/2025/10/08/ettumanur-mahadeva-temple-2025-10-08-15-09-46.jpg)
സംഭവത്തില്‍ സമഗ്രഅന്വേഷണം ആവശ്യപ്പെട്ടു പുന്നത്തുറ മുല്ലൂര്‍ വീട്ടില്‍ ഉദയകുമാര്‍ ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, ദേവസ്വം കമ്മിഷണര്‍, ഓംബുഡ്‌സ്മാന്‍ എന്നിവര്‍ക്ക് പരാതി നല്‍കി.
ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ നിര്‍മാണ വിവരം അറിഞ്ഞില്ലെന്നും ഇവര്‍ ആരോപിച്ചു.
1800 ചതുരശ്ര അടി വിസ്തൃതിയിലാണ് ചിറപ്പ് മണ്ഡപം നിര്‍മിക്കുന്നത്.
കൃത്യമായ എസ്റ്റിമേറ്റ് തയ്യാറാക്കാതെയാണ് പദ്ധതി ആരംഭിച്ചതെന്നും നിര്‍മാണത്തിനു പിന്നില്‍ സാമ്പത്തിക താല്‍പര്യങ്ങളാണെന്നും പരാതിക്കാരന്‍ പറയുന്നു.
ആനകളെ ക്ഷേത്രത്തിലേക്ക് എത്തിക്കുകയും അത്യാവശ്യ ഘട്ടങ്ങളില്‍ പുറത്തേക്കു കൊണ്ടുപോകുകയും ചെയ്യുന്ന ഭാഗത്ത് 2000 ചതുരശ്ര അടിയില്‍ വിരിപ്പന്തല്‍ നിര്‍മിക്കാനും നീക്കമുണ്ട്.
/filters:format(webp)/sathyam/media/media_files/GIvEzfh2N5fTLcjjnevd.jpg)
വിരിപ്പന്തല്‍ സ്ഥിരമായി ഇവിടെ നിര്‍മിച്ചാല്‍ വലിയ ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകുമെന്നും ഭക്തർ നൽകിയ പരാതിയില്‍ പറയുന്നു.
60 സെന്റിമീറ്റര്‍ താഴ്ചയില്‍ കോണ്‍ക്രീറ്റ് പാകി ഉറപ്പിച്ച മൈതാനത്തിന്റെ ഉപരിതലം ഇതിനായി പൊളിച്ചുനീക്കി. പുതിയതായി സ്ഥാപിക്കുന്ന കോണ്‍ക്രീറ്റ് തൂണുകള്‍ക്കായി വലിയ കുഴികള്‍ എടുത്തു.
ചിറപ്പ് മണ്ഡപം, വിരിപ്പന്തല്‍ എന്നിവ താല്‍ക്കാലികമായി നിര്‍മിക്കുന്നതിന് ഓരോ വര്‍ഷവും 4 ലക്ഷത്തോളം രൂപ ചെലവാകുന്നുണ്ടെന്നും സ്ഥിര സംവിധാനമായാല്‍ ഇത് ഒഴിവാക്കാനുമാകുമെന്നും ഉപദേശക സമിതി പ്രസിഡന്റ് പി.കെ.രാജന്‍, സെക്രട്ടറി മഹേഷ് രാഘവന്‍ എന്നിവര്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us