നെല്ല് സംഭരണത്തിലെ പ്രതിസന്ധി അവസാനിക്കുന്നില്ല. സ്വകാര്യ മില്ലുടമകളുടെ കടുംപിടിത്തം തടയാൻ സർക്കാരിനാവുന്നില്ല. കൂടുതൽ കൊയ്ത്തു യന്ത്രങ്ങള്‍ എത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും കർഷകർ.

ജില്ലയിൽ വെച്ചൂർ , തലയാഴം , കല്ലറ , നീണ്ടൂർ , അയ്മനം , ആർപ്പൂക്കര തുടങ്ങി അപ്പർ കുട്ടനാടൻ പാടശേഖരങ്ങളില്‍ കൊയ്ത്ത് തുടങ്ങാൻ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ നെല്ല് സംഭരണത്തിലെ അനിശ്ചിതത്വം കർഷകരെ ആശങ്കയിലാക്കുന്നു

New Update
farmer

കോട്ടയം:  നെല്ല് സംഭരണത്തിലെ പ്രതിസന്ധി പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യം. വിരുപ്പു കൃഷി വിളവെടുപ്പാണ് പ്രതിസന്ധിയിലായിരിക്കുന്നത്.

Advertisment

ജില്ലയിൽ  വെച്ചൂർ , തലയാഴം , കല്ലറ , നീണ്ടൂർ , അയ്മനം , ആർപ്പൂക്കര തുടങ്ങി അപ്പർ കുട്ടനാടൻ പാടശേഖരങ്ങളില്‍ കൊയ്ത്ത് തുടങ്ങാൻ  ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ നെല്ല് സംഭരണത്തിലെ അനിശ്ചിതത്വം കർഷകരെ ആശങ്കയിലാക്കുന്നു.

FARMERS

വെച്ചൂർ റൈസ്‌മില്‍ ഏതാനും ചില പാടശേഖരങ്ങളിലെ നെല്ല് മാത്രമാണ് സംഭരിച്ചത്. സ്വകാര്യ മില്ലുടമകളുടെ കടുംപിടിത്തം തടയാൻ സർക്കാർ ഇടപെടേണ്ടതുണ്ട്. 

രണ്ടു ദിവസം കൊണ്ട് പ്രശ്നം പരിഹരിക്കുമെന്നു സർക്കാർ പറയുമ്പോഴും പരിഹാരം ഉണ്ടാകുന്നില്ല. സംഭരിച്ച നെല്ലിനു പകരമായി നല്‍കുന്ന അരിയുടെ അളവ് സംബന്ധിച്ചു നിലനില്‍ക്കുന്ന തര്‍ക്കമാണു കര്‍ഷകര്‍ക്കും വിനയായിരിക്കുന്നത്. 

പ്രതികൂല കാഥാവസ്ഥയ്ക്കൊപ്പം സംഭരണ പ്രതിസന്ധി കൂടിയാകുമ്പോള്‍ കര്‍ഷക ദുരിതം വര്‍ധിക്കുകയാണ്. കൂടുതൽ കൊയ്ത്തു യന്ത്രങ്ങള്‍ എത്തിക്കാൻ നടപടിയും കൃഷി വകുപ്പിൻ്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്നും കർഷകർ പറയുന്നു.

Advertisment