Advertisment

കതിരിട്ട നെല്ലെല്ലാം വരിനെല്ല്, കൃഷിഭവനില്‍ നിന്ന് ലഭിച്ച നെല്‍വിത്തിന് ഗുണനിലവാരമില്ലെന്ന് കര്‍ഷകര്‍. കൃഷി വകുപ്പ് വിതരണം ചെയ്യുന്ന നെല്‍വിത്തുകള്‍ക്ക് ഗുണനിലവാരമില്ലാത്തത് സ്ഥിരം സംഭവമായി മാറുന്നു

രാമപുരത്തെ പാടശേഖരത്തില്‍ 10 ഏക്കര്‍ പാടത്തെ നെല്ല് കതിരിട്ടപ്പോള്‍ എല്ലാം വരിനെല്ലായി.  

New Update
nellu

കോട്ടയം: കൃഷിഭവന്‍ മുഖേന ലഭിക്കുന്ന നെല്‍ വിത്തുകള്‍ക്ക്  ഗുണനിലവാരമില്ലെന്നു ആക്ഷേപം. കഴിഞ്ഞ കുറച്ച വര്‍ഷങ്ങളായി കര്‍ഷര്‍ക്കു ലഭിക്കുന്ന നെല്‍വിത്തുകള്‍ക്കാണ് ഗുണനിലവാരമില്ലെന്ന് കര്‍ഷകര്‍ പറയുന്നത്. ലഭിക്കുന്ന ചല വിത്തുകള്‍ മുളക്കാറില്ല, മുളക്കുന്ന വത്തുകളില്‍ കൂടുതലും വരില്ലുകളുമയതാണ് കര്‍ഷകര്‍ക്കു തിരിച്ചടി. രാമപുരത്തെ പാടശേഖരത്തില്‍ 10 ഏക്കര്‍ പാടത്തെ നെല്ല് കതിരിട്ടപ്പോള്‍ എല്ലാം വരിനെല്ലായി.  

Advertisment

രാമപുരം കൃഷിഭവനിൽ നിന്നു വിതരണം ചെയ്ത കുറവിലങ്ങാട് വിത്ത് ഗവേഷണ കേന്ദ്രത്തില്‍ നിന്ന് ലഭിച്ച ഉമ ഇനത്തില്‍പെട്ട നെല്‍വിത്തിനാണ് ഗുണനിലവാരം ഇല്ലെന്ന ആരോപണം ഉയരുന്നത്.  പാടത്ത്  വിത്ത് വിതച്ച രാമപുരം കൊണ്ടാട് പൂതംപാറമറ്റത്തില്‍ ജോസഫിന്റെ (തമ്പി)യുടെ(68) കൃഷിയാണ് നശിച്ചത്. രാമപുരം അമ്പലം ജംഗ്ഷനില്‍ കൊണ്ടാട് പാടശേഖരത്തിലെ 10 ഏക്കര്‍ പാടമാണ് ഇദ്ദേഹം പാട്ടട്ടിനെടുത്ത് കൃഷിചെയ്തത്.  90 ദിവസം പിന്നിട്ട്  കതിര്‍ പകുതി മൂപ്പായിരിക്കുകയാണ് ഇപ്പോഴെങ്കിലും കതിരെല്ലാം വരിനെല്ലാണെന്ന് കർഷകൻ പറയുന്നു. വിളവ് ലഭിക്കാത്ത നെല്‍കൃഷി ഇനി പൂര്‍ണമായി ഉഴുത് നശിപ്പിക്കാനേ ഇനിയാവൂ. 

കഴിഞ്ഞ വര്‍ഷം സമാന പരാതി വൈക്കത്തു നിന്നും ഉയര്‍ന്നിരുന്നു. വൈക്കം വെച്ചൂരില്‍ കൃഷിവകുപ്പ് നല്‍കിയ നെല്‍വിത്തിന് ഗുണനിലവാരം ഇല്ലാതെ വന്നതോടെ അധികവിലക്ക് വിത്ത് വാങ്ങി വീണ്ടും വിതക്കേണ്ട ഗതികേട് കര്‍ഷകര്‍ക്കുണ്ടായി. കൃഷഭവന്‍ മുഖേന കിട്ടിയ നെല്‍വിത്തില്‍ മൂന്നില്‍ രണ്ട് ഭാഗവും മുളക്കാതെ വന്നതാണ് കര്‍ഷകര്‍ക്ക് വിനയായത്.

രാമപുരത്താകട്ടെ നെല്ല് കതിരിട്ടപ്പോഴാണ് ചതി മനസിലായത്. 10 ഏക്കറോളം സ്ഥലത്ത് നെല്ല് വിതയ്ക്കാന്‍ പാകംമാക്കുവാനായി ഒന്നര ലക്ഷം രൂപയിലധികം ചിലവുണ്ടെന്നും കര്‍ഷകന്‍ പറയുന്നു.  പരാതിയെ തുടര്‍ന്ന് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു. കുട്ടനാടും, കുമരകത്തുമുള്ള നെല്ല് ഗവേഷണ കേന്ദ്രത്തില്‍ നിന്നും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.

Advertisment