Advertisment

മകനെ കുത്തി പരുക്കേൽപ്പിച്ച ശേഷം അച്ഛന്‍ തൂങ്ങി മരിച്ചു

New Update
police jeep-3

കോട്ടയം: കോട്ടയത്ത് മകനെ കുത്തി പരുക്കേല്‍പ്പിച്ച ശേഷം അച്ഛന്‍ തൂങ്ങി മരിച്ചു. വള്ളിച്ചിറ വെട്ടുകാട്ടില്‍ ചെല്ലപ്പന്‍ (74) ആണ് മരിച്ചത്. പരുക്കേറ്റ മകന്‍ ശ്രീജിത്ത് ചികിത്സയിലാണ്. സ്വത്ത് തര്‍ക്കത്തെ ചൊല്ലിയാണ് ഇരുവരും തമ്മില്‍ സംഘര്‍ഷമുണ്ടായത്.

വസ്തു കൈമാറ്റവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ നേരത്തെയും തര്‍ക്കമുണ്ടായിരുന്നു. നാട്ടുകാര്‍ ചേര്‍ന്നാണ് ശ്രീജിത്തിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

മകനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ സമയത്ത്, ചെല്ലപ്പന്‍ പഴയ വീടിനോട് ചേര്‍ന്ന് തൂങ്ങിമരിക്കുകയായിരുന്നു.

Advertisment