New Update
/sathyam/media/media_files/2025/06/25/untitledtrmpussexam-2025-06-25-09-02-51.jpg)
കോട്ടയം: ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള വിവിധ മത്സര / യോഗ്യത പരീക്ഷ പരിശീലനങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
Advertisment
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സുകളുടെ പരിശീലനത്തിനാണ് ധനസഹായം നല്‍കുന്നത്. www.egrantz.kerala.gov.in എന്ന സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. അവസാന തീയതി ഒക്ടോബര്‍ 31.
വിശദവിവരത്തിന് ഫോണ്‍: 0484-2983130, വെബ്‌സൈറ്റ് വിലാസം: www.egrantz.kerala.gov.in www.bcdd.kerala.gov.in