/sathyam/media/media_files/2025/02/22/JeLe2NJzYphk757MF7Jf.jpg)
കോട്ടയം: മുണ്ടക്കയത്ത് ടൗണിൻ്റെ ഹൃദയഭാഗത്ത് ടൂറിസ്റ്റ് ബസ് കത്തി നശിച്ചതിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍.
വാഹനത്തില്‍ ഉണ്ടായിരുന്ന വിനോദയാത്ര സംഘം രക്ഷപ്പെട്ടത് അത്ഭുതകരമായാണ്.
തീപിടിത്തം ഉണ്ടായി മണിക്കൂറുകള്‍ക്കുള്ളില്‍ ആണു കാഞ്ഞിരപ്പള്ളിയില്‍ നിന്ന് അഗ്‌നിശമനസേന യൂനിറ്റ് എത്തുന്നത്.
അപ്പോഴേക്കും തീ ആളിക്കത്തി വാഹനം പൂര്‍ണമായി അഗ്‌നിക്കിരയായി.
വൈദ്യുതി ലൈനുകളും ഇന്റര്‍ നെറ്റ് കേബിളുകളും ഇത്തരത്തില്‍ കത്തി നശിച്ചു.
ഇപ്പോഴും പ്രദേശത്തെ ഇന്റര്‍നെറ്റ് വിതരണം പുനസ്ഥാപിക്കാനയിട്ടില്ല. അതേസമയം, ഒരാളപയാമുണ്ടായാല്‍ എന്തു ചെയ്യുമെന്നാണ് മുണ്ടക്കയം കാര്‍ ചോദിക്കുന്നത്.
അപകടം ഉണ്ടായാല്‍ അഗ്‌നിരക്ഷാസേന എത്താന്‍ മണിക്കൂറുകള്‍ കാത്തിരിക്കണം.
ടൗണ്‍ കേന്ദ്രീകരിച്ച് അഗ്‌നിശമനസേന യൂണിറ്റ് ആരംഭിച്ചാല്‍ പാറത്തോട്, മുണ്ടക്കയം, കൂട്ടിക്കല്‍, പെരുവന്താനം, കൊക്കയാര്‍, എരുമേലി പഞ്ചായത്തുകളില്‍ പ്രയോജനം ലഭിക്കും.
നിലവില്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്നോ പീരുമേട്ടില്‍ നിന്നോ യൂനിറ്റ് ഓടിയെത്തണം. ദേശീയപാതയില്‍ അപകടങ്ങള്‍ ഉണ്ടാകുമ്പോഴും മലയോരമേഖലയില്‍ പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുമ്പോഴും ഇതുതന്നെയാണ് അവസ്ഥ.
ഉരുള്‍പൊട്ടല്‍ അടക്കമുള്ള പ്രകൃതി ദുരന്തങ്ങള്‍ ഏറ്റവും കൂടുതല്‍ ഉണ്ടാകുന്ന പ്രദേശം കൂടിയാണു മലയോരമേഖല.
വേനലില്‍ തീപിടിത്തവും വ്യാപകമാണ്. കുറെ കാലമായി ചെറുതും വലുതുമായ നിരവധി തീപിടിത്തങ്ങളാണു മേഖലയില്‍ ഉണ്ടായിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us