ഭക്ഷ്യവിഷബാധയെന്ന് സംശയം.. കോട്ടയം പൂഞ്ഞാര്‍ മലയിഞ്ചിപ്പാറ സെന്റ് ജോസഫ് യുപി സ്‌കൂളിലെ കുട്ടികളെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു

കുട്ടികള്‍ക്ക് ഇന്നലെ വിരഗുളിക നല്‍കിയിരുന്നു. ഉച്ച ഭക്ഷണത്തിനൊപ്പം മോരും നല്‍കിയിരുന്നു.

New Update
why-does-chronic-pain-cause-nausea-and-vomiting

കോട്ടയം: ഛര്‍ദ്ദില്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കോട്ടയത്ത് നിരവധി കുട്ടികളെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Advertisment

കോട്ടയം പൂഞ്ഞാര്‍ മലയിഞ്ചിപ്പാറ സെന്റ് ജോസഫ് യുപി സ്‌കൂളിലെ കുട്ടികളെയാണ് ഭക്ഷ്യവിഷബാധയെന്ന സംശയത്തെ തുടര്‍ന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.

പൂഞ്ഞാര്‍ പിഎച്ച്സി, പാലാ ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് കുട്ടികളെ എത്തിച്ചിരിക്കുന്നത്.

കുട്ടികള്‍ക്ക് ഇന്നലെ വിരഗുളിക നല്‍കിയിരുന്നു. ഉച്ച ഭക്ഷണത്തിനൊപ്പം മോരും നല്‍കിയിരുന്നു. ഇതിന് ഭക്ഷ്യവിഷബാധയുമായി ബന്ധമുണ്ടോ എന്നും സംശയമുണ്ട്.

Advertisment