/sathyam/media/media_files/rq8I2ssNQQRLtV3eLYNh.jpg)
പാലാ: പാലായില്‍ നടന്ന സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയില്‍ മലയാളത്തോടൊപ്പം ഹിന്ദി, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളില്‍ അനായാസം അനൗസ്‌മെന്റ് നടത്തി ശ്രദ്ധേയനായി റവ. ഡോ. ജോര്‍ജ് കാരാംവേലി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു വിവിധ ഭാഷകള്‍ സംസാരിച്ചെത്തിയവര്‍ സഹോദരസ്‌നേഹത്തിന്റെ കരുത്തില്‍ ഒന്നായി മാറിയ അസംബ്ലിയില്‍ വിവിധ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്തു ഏവരുടെയും അഭിനന്ദനം ഏറ്റുവാങ്ങി ഈ വൈദികന്‍.
മേലുകാവുമറ്റം സെന്റ് തോമസ് പള്ളി വികാരിയാണു റവ. ഡോ. ജോര്‍ജ് കാരാംവേലി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സേവനത്തിലൂടെയാണു വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യം ഇദ്ദേഹം നേടിയെടുത്തത്.
/sathyam/media/media_files/B3wUiL9SF9al1Dl3gP9L.jpg)
കുറവിലങ്ങാട് മര്‍ത്ത്മറിയം പള്ളി ഇടവകയിലെ പരേതരായ കെ.എം. ജേക്കബ് - അന്നക്കുട്ടി ദമ്പതികളുടെ മകനാണ്. പാലാ ബിഷപ്പ് മാര്‍ ജോസഫ് പള്ളിക്കാപറമ്പിലില്‍ നിന്നു 1996 ഡിസംബര്‍ 28 ന് കുറവിലങ്ങാട് സെന്റ് മേരീസ് ഫൊറോനാ പള്ളിയിലാണ് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചത്.
വടകര സെന്റ് ജോണ്‍സ് ഇടവകയില്‍ വൈദിക ശുശ്രൂഷ ആരംഭിച്ചു. തുടര്‍ന്ന് അദ്ദേഹം ഇന്ത്യയുടെ വടക്കന്‍ ഭാഗങ്ങളില്‍ പ്രത്യേകിച്ച് സത്‌ന രൂപതയില്‍ (എം.പി) തന്റെ ശുശ്രൂഷ തുടര്‍ന്നു. മധ്യപ്രദേശിലെ സത്‌ന, പന്ന, രേവ, സിദ്ധി, സിങ്ഗ്രൗളി, ഛത്തര്‍പൂര്‍ ജില്ലകളിലെ മിഷനുകളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചു.
/sathyam/media/media_files/YdHvT0DEOaNkXkVrVUUE.jpg)
1996 മുതല്‍ അദ്ദേഹം ഇന്ത്യയിലുടനീളം പ്രസംഗത്തിലും രോഗശാന്തി ശുശ്രൂഷയിലും സജീവ പങ്കാളിയാണ്. 2007 മുതല്‍ 2011 വരെ അദ്ദേഹം ഫരീദാബാദിലെ ഡിവൈന്‍ റിട്രീറ്റ് ആശ്രമത്തില്‍ ഹിന്ദി ഭാഷയിലുള്ള ശുശ്രൂഷകള്‍ ഏകോപിപ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് ഡല്‍ഹി ജീവന്‍ ജ്യോതി ആശ്രമത്തില്‍ അസി. ഡയറക്ടര്‍, നോര്‍ത്ത് ഇന്ത്യന്‍ റീജണല്‍ കരിസ്മാറ്റിക് കൗണ്‍സില്‍ ചെയര്‍മാന്‍ എന്നീ ശുശ്രൂഷാ പദവികളും വഹിച്ചു. 2014 മുതല്‍ പാലാ രൂപതാ മിഷന്‍ കോഡിനേറ്ററായി തെലങ്കാനയില്‍ സേവനം ചെയ്തിരുന്നു.
/sathyam/media/media_files/dqL0Mg2aFUAeNRhsTeE4.jpg)
ഫിലോസഫിയിലും ജേര്‍ണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷനിലും ബിരുദവും ബി.എഡ് ബിരുദവും നേടിയിട്ടുണ്ട്. ഹിന്ദി, ഇംഗ്ലീഷ്, സോഷ്യോളജി എന്നിവയില്‍ ബിരുദാനന്തര ബിരുദങ്ങളും അദ്ദേഹത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ പ്രാവീണ്യം തെളിയിക്കുന്നു.
അദ്ദേഹത്തെ രചനകളും വിശ്വാസികള്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ്. വിവിധ ഭാഷകളിലായി ദ മൊമന്റ്‌സ് ഓഫ് അനോയിന്റിങ്, കരുണയുടെ കാല്‍പാടുകള്‍, വിങ്‌സ് ഓഫ് ലിബറേഷന്‍, ചുങ്കക്കാരനിലേക്ക് തുടങ്ങി നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. സീ ജാഗരന്‍ ടി.വി, ഇഷ്യാനി ടി.വി, ഷാലോം ടി.വി തുടങ്ങിയ ചാനലുകളില്‍ വചനപ്രഘോഷണവും നടത്തിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us