/sathyam/media/media_files/NH6fBW4Z4mi8hjPQ8jWl.jpg)
കോട്ടയം: ചങ്ങനാശേരി അതിരൂപതയിലെ വൈദികൻ പുളിങ്കുന്ന് വലിയവീട്ടിൽ ഫാ. ജോർജ് വലിയവീട്ടിൽ (83)നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30 ന് പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുംതോട്ടത്തിന്റെയും സഹായ മെത്രാൻ മാർ തോമസ് തറയിലിന്റെയും കാർമ്മികത്വത്തിൽ നടക്കും.
ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ ഫാ. ജോർജ് വലിയവീട്ടിൽ 1969ലാണ് പൗരോഹിത്യം സ്വീകരിച്ചത്. തുടർന്ന് കുറുമ്പനാടം സെന്റ് ആന്റണീസ് പള്ളിയിൽ സഹവികാരിയായി. തുരുത്തി, തത്തംപള്ളി, പൂവം, ആർപ്പൂക്കര, കൈനകരി തുടങ്ങിയ പള്ളികളിലും സേവനമനുഷ്ഠിച്ചു.
ഇതിനുശേഷം ഓസ്ട്രിയ, ജർമനി, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലായി 35 വർഷം സേവനം ചെയ്തു. കഴിഞ്ഞ 11 വർഷമായി എറണാകുളത്തു വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ഭൂചലനമുണ്ടായ ലത്തൂരിലും, എറണാകുളം-അങ്കമാലി അതിരൂപത, ജന്മമനാടായ പുളിങ്കുന്ന് എന്നിവിടങ്ങളിൽ നിർധന കുടുംബങ്ങൾക്കു വീടുനിർമാണത്തിനു സഹായം നൽകി. നിരവധി പേർക്കു ചികിത്സാ സഹായങ്ങളും നൽകിയിരുന്നു.
സഹോദരങ്ങൾ: പരേതരായ ഔതക്കുട്ടി, വി.ടി. കോര (റിട്ട. എച്ച്എം, സെന്റ് ജോസഫ്സ് എച്ച്എസ്എസ്, പുളിങ്കുന്ന്), വി.ടി. തോമസ്, ഫാ. സിറിയക് വലിയവീട്ടിൽ സിഎംഐ, ത്രേസ്യാമ്മ, മേരിക്കുട്ടി, വി.ടി. മാത്യു, വി.ടി. സേവ്യർ.