ഗാന്ധിഉത്സവവും ചിത്ര പ്രദർശനവും ചങ്ങനാശ്ശേരി ​ഗവ,എൽ.പി സ്കൂളിൽ

ചിത്രങ്ങളുടെ പ്രദർശനം, ഗാന്ധി സാഹിത്യ പ്രദർശനം, ചർക്ക സൂത്രയജ്ഞം, വിവിധ മത്സരങ്ങൾ, ഗാന്ധിദർശൻ പുരസ്‌കാര വിതരണം എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
gandhi

ചങ്ങനാശ്ശേരി: ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി  ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പും കേരള യൂത്ത് പ്രമോഷൻ കൗൺസിലും സംയുക്തമായി  ഗാന്ധിദർശൻ പരിപാടി സംഘടിപ്പിക്കുന്നു.

Advertisment

ഇതോടനുബന്ധിച്ച് ഒക്ടോബർ ഏഴിന് ചങ്ങനാശേരി ഗവൺമെന്റ് എൽ.പി സ്‌കൂളിൽ ഗാന്ധി ഉത്സവം സംഘടിപ്പിക്കും.

ഗാന്ധിജിയുടെ ജീവിതത്തിലെ അവിസ്മരണീയമായ മുഹൂർത്തങ്ങൾ ഉൾക്കൊള്ളുന്ന ചിത്രങ്ങളുടെ പ്രദർശനം, ഗാന്ധി സാഹിത്യ പ്രദർശനം, ചർക്ക സൂത്രയജ്ഞം, വിവിധ മത്സരങ്ങൾ, ഗാന്ധിദർശൻ പുരസ്‌കാര വിതരണം  എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും.

 രാവിലെ 10.30 മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ പൊതുജനങ്ങൾക്കും മറ്റു സ്‌കൂളുകളിലെ വിദ്യാർഥികൾക്കും പ്രദർശനം കാണാം.

വൈകീട്ട് മൂന്നിന് ചങ്ങനാശേരി പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ ഈ വർഷത്തെ ഗാന്ധിദർശൻ പുരസ്‌കാരം നട്ടാശ്ശേരി ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രം സെക്രട്ടറി  അരവിന്ദാക്ഷൻനായർക്ക് അഖിലേന്ത്യാ ഗാന്ധി സ്മാരക നിധി മുൻ ട്രസ്റ്റി കെ.ജി.ജഗദീശൻ സമ്മാനിക്കും.

കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ അധ്യക്ഷത വഹിക്കും.

 ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫ് മുഖ്യാതിഥിയാകും. കൗൺസിൽ സംസ്ഥാന നിർവാഹക സമിതി അംഗം എം.എ. സജ്ജാദ് ആമുഖപ്രഭാഷണം നടത്തും.

Advertisment