ഗാന്ധിജയന്തി വാരാഘോഷം; സെമിനാര്‍ സംഘടിപ്പിച്ചു

ഗ്രന്ഥശാലാ ഹാളില്‍ ബി. ആനന്ദക്കുട്ടന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്‍റ് പി.കെ. വേണു അധ്യക്ഷത വഹിച്ചു

New Update
GANDHI

ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും കാരാപ്പുഴ ഭാരതീവിലാസം ഗ്രന്ഥശാലയും സംയുക്തമായി നടത്തിയ സെമിനാറിൽ ജില്ലാ ലൈബ്രറി കൗണ്‍സില്‍ നിര്‍വാഹക സമിതി അംഗം കെ.ആര്‍. ചന്ദ്രമോഹന്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കുന്നു.

കോട്ടയം: ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും കാരാപ്പുഴ ഭാരതീവിലാസം ഗ്രന്ഥശാലയും സംയുക്തമായി ഗാന്ധിയന്‍ ചിന്തകളുടെ കാലികപ്രസക്തി എന്ന വിഷയത്തില്‍  സെമിനാര്‍ സംഘടിപ്പിച്ചു.

Advertisment

  ഗ്രന്ഥശാലാ ഹാളില്‍  ബി. ആനന്ദക്കുട്ടന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്‍റ്  പി.കെ. വേണു അധ്യക്ഷത വഹിച്ചു.  ജില്ലാ ലൈബ്രറി കൗണ്‍സില്‍ നിര്‍വാഹക സമിതി അംഗം കെ.ആര്‍. ചന്ദ്രമോഹന്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.


ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ്, ഗ്രന്ഥശാല സെക്രട്ടറി വിജികുമാര്‍, ഗ്രന്ഥശാലാ ഭരണ സമിതി അംഗം എം. മനോഹരൻ എന്നിവർ പ്രസംഗിച്ചു.

Advertisment