ഗാന്ധിജയന്തി ക്വിസ് ജേതാക്കൾ

ക്വിസ് മത്സരത്തിൽ കോട്ടയം ജില്ലയിലെ  21 സ്‌കൂളുകളിൽ നിന്നായി 40 കുട്ടികൾ പങ്കെടുത്തു

author-image
Pooja T premlal
New Update
quiz-competition

കോട്ടയം: ഗാന്ധിജയന്തിയോടനുബന്ധിച്ച് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ  ആഭിമുഖ്യത്തിൽ കോട്ടയം ബി.സി.എം. കോളജിലെ ചരിത്രവിഭാഗവുമായി ചേർന്ന് ജില്ലാ തല ക്വിസ് മത്സരവും ഖാദി  പ്രദർശന വിപണനമേളയും സംഘടിപ്പിച്ചു. 

Advertisment

ക്വിസ് മത്സരത്തിൽ കോട്ടയം ജില്ലയിലെ  21 സ്‌കൂളുകളിൽ നിന്നായി 40 കുട്ടികൾ പങ്കെടുത്തു. ബി.സി.എം. കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. കെ. വി തോമസ് ഉദ്ഘാടനം നിർവഹിച്ചു. ഖാദി ബോർഡംഗം കെ.എസ്. രമേഷ്  ബാബു അധ്യക്ഷത വഹിച്ചു. ചങ്ങനാശ്ശേരി എൻഎസ്എസ് കോളജ് അസിസ്റ്റന്റ് പ്രൊഫ. ജിതിൻ ശങ്കർ  ക്വിസ് മത്സരം നിയന്ത്രിച്ചു.

കോട്ടയം ബി.സി.എം. കോളജിൽ സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ചങ്ങനാശേരി സെന്റ് ജോസഫ്സ് എച്ച്എസ്എസ് ഫോർ ഗേൾസ് സ്‌കൂളിലെ അശ്വതി സി. ജോൺ  ഒന്നാം സ്ഥാനവും, മലകുന്നം ഇത്തിത്താനം  എച്ച്എസ്എസ്  സ്‌കൂളിലെ ജിസ തോമസ്, ഗൗരി കൃഷ്ണ എന്നിവർ രണ്ടാം സ്ഥാനവും, കോട്ടയം സെന്റ് ആനീസ് എച്ച്എസ്എസിലെ ആദിത്യ സത്യനാഥൻ, എസ്. തേജ എന്നിവർ മൂന്നാം സ്ഥാനവും നേടി. 

Advertisment