കോട്ടയം: വില്‍പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി നാല് യുവാക്കൾ അറസ്റ്റിൽ.
വില്‍പനയ്ക്കായി കഞ്ചാവ് മുണ്ടക്കയത്ത് കൊണ്ടുവന്നതായി അന്വേഷണ സംഘത്തിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഇവരില്‍ നിന്നും ഒരു കിലോ 50 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
എരുമേലി കരുനിലം വരിക്കാനി ഭാഗത്ത് മഠത്തില്‍ വീട്ടില്‍ ഉണ്ണിക്കുട്ടന്‍ എം.എസ്, എരുമേലി കരിനീലം 96 കവല ഭാഗത്ത് മണിമലത്തടം വീട്ടില്‍ ദിനുക്കുട്ടന്‍ എന്‍.എം, എരുമേലി സ്വദേശി അലന്‍ കെ. അരുണ്‍, എരുമേലി നേര്‍ച്ചപ്പാറ ഭാഗത്ത് അഖില്‍ നിവാസ് വീട്ടില്‍ അഖില്‍ അജി എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും മുണ്ടക്കയം പോലീസും ചേര്‍ന്ന് അറസ്റ്റു ചെയ്തത്.
ഉണ്ണിക്കുട്ടനും സുഹൃത്തുക്കളും വില്‍പനയ്ക്കായി കഞ്ചാവ് ഒഡിഷയില്‍ നിന്നും ബെംഗളൂരു വഴി എറണാകുളത്ത് എത്തിച്ചതായും ഇവിടെ നിന്നും കാറില്‍ കൊണ്ടുവന്ന് വില്‍പന നടത്താനുമായിരുന്നു പദ്ധതിയെന്ന് മൊഴി നൽകി.