New Update
/sathyam/media/media_files/2025/09/23/gold-appraisal-2025-09-23-21-49-34.jpg)
കോട്ടയം: കേരള ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപറേഷൻ അഞ്ചുദിവസത്തെ ഗോൾഡ് അപ്രൈസർ സൗജന്യ പരിശീലന പരിപാടി നടത്തുന്നു.
Advertisment
പരിശീലനത്തിലേക്കു തെരഞ്ഞെടുക്കുന്നതിനായി പരമ്പരാഗത സ്വർണതൊഴിലാളി വിഭാഗത്തിൽ ഉൾപ്പെടുന്നതും കാഡ്കോയുടെ ലേബർ ഡേറ്റാ ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ആർട്ടിസാൻമാർക്ക് മാത്രം ബന്ധപ്പെടാം.
ഒക്ടോബർ നാലിന് കാഡ്കോയുടെ കൊല്ലം ഉമയനല്ലൂരിലുള്ള ദക്ഷിണമേഖലാ ഓഫീസിൽവച്ച് അഭിമുഖം നടത്തും. താൽപര്യമുള്ളവർ വിദ്യാഭ്യാസരേഖ, വയസ്സ് തെളിയിയ്ക്കുന്ന രേഖ, തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം രാവിലെ 10.30ന് എത്തണം. വിശദവിവരത്തിന് ഫോൺ: 0474-2743803.