/sathyam/media/media_files/2025/10/03/gold-plste-2025-10-03-15-55-26.jpg)
കോട്ടയം: ശബരിമലയിലെ സ്വർണ്ണ വാതിൽ പാളി കോട്ടയത്തും എത്തിച്ചു, എത്തിച്ചത് കോട്ടയം പള്ളിക്കത്തോട് ഇളംപള്ളി ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ.ചടങ്ങിൽ അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പത്മകുമാറും ദേവസ്വം ഭാരവാഹികളും ഉണ്ടായിരുന്നു എന്ന്
ക്ഷേത്രം പ്രസിഡന്റ് ഉണ്ണികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
നടൻ ജയറാം ഇപ്പോൾ ക്ഷേത്രത്തെ കുറിച്ച് പരാമർശിച്ചിരുന്നു.
പതിനെട്ടാംപടി കയറി ചെല്ലുമ്പോൾ കാണുന്ന രണ്ട് വലിയ മണി ക്ഷേത്രത്തിൽ നിന്നും സമാന രീതിയിൽ കൊണ്ടുപോയതാണ്. 2017 ൽ ആയിരുന്നു അത്. അന്നും ഉണ്ണികൃഷ്ൻ പോറ്റി ഉൾപ്പെടെ ഉള്ളവരായിരുന്നു സ്പോൺസർമാർ.
പിന്നീടാണ് 2019 മാർച്ചിൽ ആണ് വാതിൽ കൊണ്ടു വരുന്നത്. അന്ന് ക്ഷേത്രത്തിലെ ആനക്കൊട്ടിലിൽ വെച്ചാണ് നിർമാണം കഴിഞ്ഞു കൊണ്ടു വന്ന വാതിലിൻ്റെ സീലിംഗ് പൊളിക്കുന്നത്. പിന്നീട് മേൽശാന്തി പൂജ നടത്തി. ഇതിനു ശേഷമാണ് നടൻ ജയറാം എത്തുന്നത്.
തുടർന്ന് അമ്പലപ്പുഴ പേട്ട കെട്ട് സംഘത്തിൻ്റെ രഥത്തിൽ എട്ടു പത്ത് ക്ഷേത്രത്തിൽ പോയ ശേഷമാണ് ശബരിമലയിൽ എത്തിച്ചത്. യാത്രക്കിടെ രഥത്തിൽ നിന്നു വാതിൽ പാളി താഴെയിറക്കിയിട്ടില്ല.
ദേവസ്വത്തിൻ്റെ അനുവാദം ഒക്കെ വാങ്ങി ഉദ്യോഗസ്ഥരുടെയു മുൻ എം.എൽ.എ കൂടിയായ പത്മകുമാറിൻ്റെ സാന്നിധ്യത്തിൽ ആയിരുന്നു സീൽ പൊളിച്ചത്.
ഞങ്ങളുടെ നാട്ടിൽ നിന്നും ആരോടും ഒരു രൂപ പോലും ഇതിനായി പണപ്പിരിവ് നടത്തിയിട്ടില്ല. ഉണ്ണിക്കൃഷ്ണൻ പോറ്റി ഉൾപ്പെടെ അഞ്ചു പേരാണ് സ്പോൺസർമാർ എന്നാണ് ഞങ്ങളോട് പറഞ്ഞിരുന്നത്.
ഇതിൽ ഒരാൾ ക്ഷേത്രത്തിൻ്റെ സമീപത്തു താമസം ഉണ്ടായിരുന്നതും മരണപ്പെട്ടു പോയതുമാണ്. ഇദ്ദേഹത്തിൻ്റെ ഇടപെടലിനെ തുടർന്നാണ് ഇവ ക്ഷേത്രത്തിൽ പൂജയ്ക്കായ് എത്തിച്ചത്. യഥാർഥ വിവരങ്ങൾ വെളിയിൽ വരട്ടെയെന്നും ക്ഷേത്രം പ്രസിഡന്റ് ഉണ്ണികൃഷ്ണൻ പറഞ്ഞു.