New Update
/sathyam/media/media_files/2025/04/24/xaqUxalgsO1yIskX3HN3.jpg)
ചങ്ങനാശേരി: കോട്ടയം കുറിച്ചിയിൽ വീട്ടിൽ കയറി വയോധികയെ ആക്രമിച്ച് സ്വർണം കവർന്നതായി പരാതി.
Advertisment
കുറിച്ചി സാമിക്കവലയിൽ അന്നമ്മ (80) യുടെ വളയാണ് മോഷണം പോയത്. ഇന്ന് രാവിലെ 11മണിയോടെയായിരുന്നു സംഭവം.
അന്നമ്മയുടെ മക്കൾ പള്ളിയിൽ പോയ സമയത്ത് ആയിരുന്നു സംഭവം.
മക്കൾ തിരികെ എത്തിയപ്പോഴാണ് കൈയിൽ മുറിവേറ്റ അന്നമ്മയെ കാണുന്നത്. രാവിലെ വീട്ടിൽ എത്തിയ മോഷ്ടാവ് ഇവരെ അടിച്ച് വീഴ്ത്തി വള കവരുകയായിരുന്നു എന്നാണ് സംശയം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us