/sathyam/media/media_files/2025/10/31/farmer-2025-10-31-13-29-34.jpg)
കോട്ടയം: നെല്ലിന്റെ സംഭരണ വില വര്‍ധിപ്പിച്ചുവെങ്കിലും കര്‍ഷകരുടെ ആശങ്ക അവസാനിക്കുന്നില്ല. വിരിപ്പു കൃഷിയുടെ കൊയ്ത്ത് ആരംഭിച്ച സാഹചര്യത്തിലും മില്ലുടമകള്‍ പ്രതിഷേധവുമായി മാറി നില്‍ക്കുകയാണ്. ഇതോടെ സംഭരണം അനിശ്ചിതത്വത്തിലായി.
സംഭരിച്ച നെല്ലിനു പകരമായി നല്‍കുന്ന അരിയുടെ അളവ് സംബന്ധിച്ചു നിലനില്‍ക്കുന്ന തര്‍ക്കമാണു കര്‍ഷകര്‍ക്കും വിനയായിരിക്കുന്നത്.
/filters:format(webp)/sathyam/media/media_files/2025/10/31/grains-2025-10-31-13-31-59.jpg)
പ്രതികൂല കാലാഥാവസ്ഥയ്ക്കൊപ്പം സംഭരണ പ്രതിസന്ധി കൂടിയാകുമ്പോള്‍ കര്‍ഷക ദുരിതം വര്‍ധിക്കുകയാണ്.
പുഞ്ചയെ അപേക്ഷിച്ചു കുറവാണെങ്കിലും നിരവധി കര്‍ഷകര്‍ കോട്ടയം ഉള്‍പ്പടെയുള്ള ജില്ലയില്‍ വിരിപ്പുകൃഷിയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
ഇതോടകം പല പാടശേഖരങ്ങളിലും കൊയ്ത്ത് ആരംഭിച്ചു. പലയിടത്തും മൂന്നു മുതൽ പത്തു ശതമാനം വരെ കൊയ്ത്തു പൂര്‍ത്തിയായി. അവശേഷിക്കുന്ന പാടശേഖരങ്ങളില്‍ ഉടൻ കൊയ്ത്ത് ആരംഭിക്കും.
ഇടവിട്ട് മഴ പെയ്യുന്നതിനാലും തുലാവര്‍ഷ ഭീഷണി നിലനില്‍ക്കുന്നതിനാലും കൊയ്തു കൂട്ടുന്ന നെല്ലുമായി സംഭരണത്തിനായി കാത്തിരിക്കുന്നതു പ്രതിസന്ധി സങ്കീര്‍ണമാക്കും.
/filters:format(webp)/sathyam/media/media_files/2025/10/31/gr-2025-10-31-13-33-35.jpg)
ഉണക്കാനും നനയാതെ മൂടിയിടാനും കര്‍ഷകര്‍ക്കും സമയവും ചെലവുമേറും. നിലവില്‍, കൊയ്ത്ത് പൂര്‍ത്തിയായ പാടങ്ങളില്‍ കര്‍ഷകര്‍ നെല്ല് സൂക്ഷിക്കുകയാണ്.
മഴ പെയ്താല്‍ നെല്ലിന് ഈപ്പമടിക്കും. ഇതു വന്‍ കിഴിവ് നെല്‍കര്‍ഷകരില്‍ നിന്നു ഈടാക്കാന്‍ നെല്‍കര്‍ഷകര്‍ക്കു അവസരമൊരുക്കം.
വിരിപ്പില്‍ സംഭരണ പ്രതിസന്ധിയുണ്ടായാല്‍ പുഞ്ചയാകുമ്പോള്‍ മൂര്‍ഛിക്കാനുള്ള സാധ്യതയും കര്‍ഷകര്‍ കാണുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us