New Update
/sathyam/media/media_files/2025/09/24/handicaped-2025-09-24-18-46-43.jpg)
കോട്ടയം: എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ജില്ലയിലെ അധ്യാപക/ അനധ്യാപക യോഗ്യതയുളള ഭിന്നശേഷി ഉദ്യോഗാർത്ഥികൾക്കായി എംപ്ലോയ്‌മെന്റ് വകുപ്പും സാമൂഹ്യ നീതി വകുപ്പും സംയുക്തമായി രജിസ്‌ട്രേഷൻ ക്യാമ്പ് നടത്തുന്നു.
Advertisment
യോഗ്യരായ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകളുടെ അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ഒക്‌ടോബർ ഏഴ് രാവിലെ 10.30 മുതൽ ഏറ്റുമാനൂർ സാൻജോസ് വിദ്യാലയത്തിൽ എത്തിച്ചേരണം. വിശദവിവരങ്ങൾക്ക് ഫോൺ: 0481-2304608.​