/sathyam/media/media_files/yRUZR45ZnUQzLelydRbg.jpg)
കോട്ടയം: സംസ്ഥാന സർക്കാർ കോട്ടയത്ത് ഒരുക്കുന്ന 'ഹയർ എഡ്യൂക്കേഷൻ ഇൻ കേരള: വിഷൻ 2031' ഏകദിന സെമിനാറിന്റെ സംഘാടക സമിതി രൂപീകരണ യോഗം കോട്ടയം ബസേലിയസ് കോളേജിൽ ചേരുന്നു.
സെപ്തംബര്‍ 26ന് വൈകീട്ട് 3നാണ് യോ​ഗമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ഒക്ടോബർ 18നാണ് സെമിനാർ.
ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സർവ്വകലാശാലകൾ. ഉന്നതവിദ്യാഭ്യാസ കൗൺസിൽ, കോളേജ് വിദ്യാഭ്യാസ ഡയറക്ടർ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ, വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളുടെ പ്രതിനിധികൾ, കോട്ടയം ജില്ലയിലെ കോളേജ്, യൂണിവേഴ്സിറ്റി അദ്ധ്യാപക-അനദ്ധ്യാപക-വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ, കോട്ടയം ജില്ലയിലെ സ്വകാര്യ കോളേജ് ആർട്സ് & സയൻസ്, എഞ്ചിനീയറിംഗ്, പോളിടെക്‌നിക് മാനേജ്‌മന്റ് സംഘടനാ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കുമെന്നും മന്ത്രി ഡോ. ബിന്ദു അറിയിച്ചു.