ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി നടത്തുന്ന അഡീഷണൽ മാത്തമാറ്റിക്സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

പിഴ കൂടാതെ ഒക്ടോബർ 10 വരെയും 50 രൂപ പിഴയോടെ ഒക്ടോബർ 18 വരെയും ഫീസ് അടച്ച് www.scolekerala.org . വഴി രജിസ്റ്റർ ചെയ്യാം

New Update
KERALA STUDENTS IT

കോട്ടയം:  കേരള വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി നടത്തുന്ന അഡീഷണൽ മാത്തമാറ്റിക്സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പിഴ കൂടാതെ ഒക്ടോബർ 10 വരെയും 50 രൂപ പിഴയോടെ ഒക്ടോബർ 18 വരെയും ഫീസ് അടച്ച് www.scolekerala.org . വഴി രജിസ്റ്റർ ചെയ്യാം.

Advertisment

അപേക്ഷകർ 2025 -27 ബാച്ചിൽ സംസ്ഥാനത്ത് എതെങ്കിലും ഒരു റെഗുലർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ ഒന്നാം വർഷ ഗ്രൂപ്പിൽ പ്രവേശനം നേടിയവരായിരിക്കണം.

 ഓൺലൈൻ രജിസ്ട്രേഷനു ശേഷം അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും രണ്ടുദിവസത്തിനകം സ്‌കൂൾ പ്രിൻസിപ്പലിന്റെ സാക്ഷ്യപ്പെടുത്തലുമായി എക്സിക്യൂട്ടീവ് ഡയറക്ടർ, കേരള വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ തപാൽ മാർഗം അയയ്ക്കണം. ഫോൺ: 0481- 2300443, 9496094157.

Advertisment