മണ്ണയ്ക്കനാട് ഹോളിക്രോസ് പള്ളി തിരുനാൾ 26 ന് കൊടിയേറ്റ്

വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെയും വിശുദ്ധ കൊച്ചുത്രേസ്യയുടെയും സംയുക്ത തിരുനാൾ സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 5 വരെയുള്ള തിയതികളിൽ ആഘോഷപൂർവ്വം നടക്കും

New Update
mannackanadu

മണ്ണയ്ക്കനാട്: മണ്ണയ്ക്കനാട് ഹോളിക്രോസ് പള്ളിയിൽ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെയും വിശുദ്ധ കൊച്ചുത്രേസ്യയുടെയും സംയുക്ത തിരുനാൾ സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 5 വരെയുള്ള തിയതികളിൽ ആഘോഷപൂർവ്വം നടക്കും. 26 ന് വൈകുന്നേരം 6 മണിക്ക് കൊടിയേറ്റ് കർമ്മം വികാരി ഫാ തോമസ് പഴവക്കാട്ടിൽ നിർവ്വഹിക്കും. 

Advertisment

തിരുനാൾ ദിനങ്ങളിൽ വൈകുന്നേരം 5.30 ന് ജപമാല 6 ന് ദിവ്യബലി തുടർന്ന് വി.കുരിശിന്റെ നൊവേനയും ഉണ്ടാകും. ഒക്ടോബർ 6 ന് പരേത സ്മരണ ദിനമായി ആചരിയ്ക്കും. കുറുമുള്ളൂർ സെന്റ് മേരീസ് ഇടവക വികാരി ഫാ. ആൽബർട്ട് കുംബ്ലോലിൽ ദിവ്യബലിയിൽ മുഖ്യകാർമ്മികനാകും. സെമിത്തേരി പ്രദക്ഷിണവും ഒപ്പീസും ദിവ്യബലിയ്ക്കു ശേഷം നടക്കും. 

ഒക്ടോബർ 3 ന് വിജയപുരം സോഷ്യൽ സർവ്വീസ് സൊസൈറ്റി അസി.ഡയറക്ടർ ഫാ. ഫെലിക്സ് പുറത്തേപ്പറമ്പിൽ, പൊതി സെന്റ് മൈക്കിൾസ് ഇടവക വികാരി ഫാ.പോൾ ഡെന്നി രാമച്ചംകുടിഎന്നിവർ ആഘോഷമായ ദിവ്യബലിയ്ക്കു നേതൃത്വം നൽകും.

രാത്രി 8 ന് കലാസന്ധ്യ. അവതരണം ഹോളിക്രോസ് കമ്മ്യൂണിക്കേഷൻസ്

 ഒക്ടോബർ 4 ശനി വൈകുന്നേരം 5 മണിക്ക് ദിവ്യബലി 5.30 ന് ആഘോഷമായ ദിവ്യബലി. കോട്ടയം നാഗമ്പടം സെന്റ്. ആന്റണീസ് തീർത്ഥാടന കേന്ദ്രം റെക്ടർ റവ.ഡോ.സെബാസ്റ്റ്യൻ പൂവത്തുങ്കൽ മുഖ്യകാർമ്മികനാകും. തുടർന്ന് മധുരം കാട് പന്തലിലേക്ക് വിശ്വാസ പ്രഘോഷണ യാത്ര (പ്രദക്ഷിണം). കുറവിലങ്ങാട് സെന്റ്. ഫ്രാൻസീസ് മൗണ്ട് റെക്ടർ ഫാ.എബി പാറേപ്പറമ്പിൽ (TOR)വചന സന്ദേശം നൽകും. 

തിരുനാൾ സമാപന ദിനമായ ഒക്ടോബർ 5 ന് രാവിലെ 10 മണിക്ക് ജപമാലയോടെ തിരുക്കർമ്മങ്ങൾ ആരംഭിയ്ക്കും.. 10.30 ന് ആഘോഷമായ തിരുനാൾ ദിവ്യബലിയ്ക്ക് വിജയപുരം രൂപത സഹായ മെത്രാൻ റൈറ്റ്. റവ.ഡോ. ജസ്റ്റിൻ മഠത്തിപ്പമ്പിൽ മുഖ്യകാർമ്മികനാകും. ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി കാർമ്മൽഗിരി പ്രൊഫ. റവ.ഡോ.സെബാസ്റ്റ്യൻ പ്ലാത്തോട്ടം സഹകാർമ്മികനാകും. 

ദിവ്യബലിയ്ക്കു ശേഷം നാടുകുന്ന് കപ്പേളയിലക്ക് പ്രദക്ഷിണം. തിരികെ ദൈവാലയത്തിലെത്തി പരിശുദ്ധ കുർബാനയുടെ ആശീർവാദത്തിനു ശേഷം വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് വണങ്ങുന്നതിന് ഭക്തജനങ്ങൾക്ക് അവസരം നൽകുന്നു. കൊടിയിറക്ക് കർമ്മത്തിന് ശേഷം നേർച്ചസദ്യയോടെ തിരുനാൾ സമാപിയ്ക്കും.

തിരുനാൾ ഒരുക്കങ്ങളുടെയും പ്രചരണത്തിന്റെയും ഭാഗമായി വിവിധ കമ്മറ്റികൾ പ്രവർത്തിയ്ക്കുന്നു. തിരുനാൾ നോട്ടീസ് പ്രകാശനം വികാരി ഫാ.തോമസ് പഴവക്കാട്ടിൽ നിർവ്വഹിച്ചു. സോളി സേവ്യർ മാളിയേക്കൽ ജനറൽ കൺവീനർ, ഇടവക സമിതി സെക്രട്ടറി ഇൻ ചാർജ് വിജയ് ബാബു, സാമ്പത്തിക സമിതി സെക്രട്ടറി ബിജു ചൂളാനിക്കൽ എന്നിവർ തിരുനാൾ ആഘോഷങ്ങൾക്ക് മുഖ്യ നേതൃത്വം നൽകുന്നു.

thirunnal church
Advertisment