Advertisment

6 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 172 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്

New Update
National

കോട്ടയം: സംസ്ഥാനത്തെ 6 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 2 ആശുപത്രികള്‍ക്ക് പുതുതായി എന്‍.ക്യു.എ.എസ് അംഗീകാരവും 4 ആശുപത്രികള്‍ക്ക് പുന:അംഗീകാരവുമാണ് ലഭിച്ചത്.

Advertisment

തൃശൂര്‍ എഫ്.എച്ച്.സി മാടവന 98% സ്കോറും കാസര്‍ഗോഡ് എഫ്.എച്ച്.സി ബെള്ളൂര്‍ 87% സ്കോറും നേടിയാണ് പുതുതായി അംഗീകാരം നേടിയത്.

കൂടുതല്‍ ആശുപത്രികള്‍ക്ക് എന്‍.ക്യു.എ.എസ് അംഗീകാരം നേടിയെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

കോട്ടയം എഫ്.എച്ച്.സി വെളിയന്നൂര്‍ 86% സ്‌കോറും, മലപ്പുറം എഫ്.എച്ച്.സി അമരമ്പലം 84% സ്‌കോറും, തൃശൂര്‍ യു.പി.എച്ച്.സി പോര്‍ക്കളങ്ങാട് 92% സ്‌കോറും, കാസര്‍ഗോഡ് എഫ്.എച്ച്.സി ചിറ്റാരിക്കല്‍ 87% സ്‌കോറും നേടി പുന:അംഗീകാരം നേടി.

ഇതോടെ സംസ്ഥാനത്തെ 172 ആശുപത്രികള്‍ എന്‍.ക്യു.എ.എസ്. അംഗീകാരവും 73 ആശുപത്രികള്‍ പുന:അംഗീകാരവും നേടിയെടുത്തു.

Advertisment