New Update
/sathyam/media/media_files/2025/04/10/ZPDDjNTG7f0OXxq8r3tb.jpg)
കോട്ടയം: വനംവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടപ്പാക്കുന്ന മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണ പരിപാടിയുടെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി ഹൈറേഞ്ച് സര്‍ക്കിളിലെ പഞ്ചായത്ത് ഓഫീസുകളിലും റെയിഞ്ച് ഓഫീസുകളിലും ഫോറസ്റ്റ് സ്റ്റേഷനുകളിലും ഹെല്‍പ് ഡെസ്‌കുകളും പരാതിപ്പെട്ടികളും സ്ഥാപിച്ചിട്ടുണ്ട്.
Advertisment
പൊതുജനങ്ങള്‍ക്ക് വനംവകുപ്പുമായും മനുഷ്യ-വന്യജീവി സംഘര്‍ഷവുമായും ബന്ധപ്പെട്ട പരാതികളും അപേക്ഷകളും നിര്‍ദ്ദേശങ്ങളും അറിയിക്കാം. സെപ്റ്റംബര്‍ 30 വരെ പരാതികള്‍ നല്‍കാം.