New Update
/sathyam/media/media_files/2025/10/04/mike-2025-10-04-19-49-52.jpg)
കോട്ടയം: ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷൻ കോഴിക്കോട് ഐ.എച്ച്.ആർ.ഡി കോളേജിൽ വെച്ച് ഒക്ടോബർ എട്ടിന് യുവജനങ്ങൾക്കായി ഇ.എം.എസ്. സ്മാരക പ്രസംഗ മത്സരം നടത്തുന്നു.
Advertisment
ഒന്ന്, രണ്ട്. മൂന്ന് സ്ഥാനങ്ങൾക്ക് യഥാക്രമം 20,000, 15,000, 10,000 രൂപ ക്യാഷ് പ്രൈസും ഇ.എം.എസ് സ്മാരക ട്രോഫിയും ലഭിക്കും.
പ്രായപരിധി 18-40. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഫോട്ടോ ഉൾപ്പെടെ വിശദമായ ബയോഡേറ്റ youthday 2020@gmail.com എന്ന മെയിൽ ഐ.ഡിയിലോ വികാസ് ഭവനിലുള്ള കമ്മീഷൻ ഓഫീസിൽ തപാൽ മുഖേനയോ ഒക്ടോബർ ആറിന് മുമ്പായി (കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ് ഭവൻ, പി.എം. ജി, തിരുവനന്തപുരം -33) അയക്കണം.
ഫോൺ, 8086987262, 0471-2308630