/sathyam/media/media_files/2025/12/15/sabinlal-2025-12-15-15-52-16.jpg)
മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പാലക്കാട്ടുമല 6-ാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു വിജയിച്ച സബിന്‍ലാല്‍ ബാബു സി.പി.ഐ എമ്മിനെ പ്രതിനിധീകരിക്കും.
ഇതോടെ അഞ്ച് മെമ്പറന്മാര്‍ നിലവിലുണ്ടായിരുന്ന എല്‍.ഡി.എഫ് അംഗസംഖ്യ കെ.സി.എം - 3, സി.പി.എം - 3 എന്ന ക്രമത്തില്‍ ആറായി ഉയര്‍ന്നു. പതിനഞ്ച് അംഗ ഭരണസമിതിയില്‍ യു.ഡി.എഫ് - 6, ബി.ജെ.പി - 3 എന്നിങ്ങനെയാണ് ഇപ്പോഴത്തെ സീറ്റു നില.
സി.പി.ഐ (എം) കടുത്തുരുത്തി ഏരിയാ കമ്മറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍, പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ പി.വി.സുനില്‍ ഹാരാര്‍പ്പണം നടത്തി സബിന്‍ ലാലിനെ സ്വീകരിച്ചു.
ഏരിയാ സെക്രട്ടറി കെ. ജയകൃഷ്ണന്‍ , ഏരിയാ കമ്മറ്റി അംഗം ടി.സി. വിനോദ്, മരങ്ങാട്ടുപിള്ളി ലോക്കല്‍ സെക്രട്ടറി കെ.ഡി.ബിനീഷ്, എ.എസ്.ചന്ദ്രമോഹനന്‍ , എ.അജിത് , ശ്രീശാന്ത് എസ്.ചന്ദ്രന്‍ ,ടി.പി.ബാബു, ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വാര്‍ഡിലെ പൊതു വിഷയങ്ങളിലും വികസന കാര്യങ്ങളിലും തനിക്കും കൂടെയുള്ളവര്‍ക്കും, പാര്‍ട്ടിയുടെ സഹായത്തോടെ കൂടുതല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനാകുമെന്ന് കരുതുന്നതായി സബിന്‍ലാല്‍ ബാബു അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us