വ്യവസായ സംരംഭകർക്കായി ശിൽപശാല സംഘടിപ്പിച്ചു

 ഉൽപന്നങ്ങൾ വിദേശവിപണിയിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ, ആവശ്യമായ ലൈസൻസുകൾ, കയറ്റുമതി അവസരങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിച്ചു

New Update
worshp

കോട്ടയം: ജില്ലാ വ്യവസായ കേന്ദ്രവും ചങ്ങനാശ്ശേരി താലൂക്ക് വ്യവസായ ഓഫീസും സംയുക്തമായി വ്യവസായ സംരംഭകർക്കായി കയറ്റുമതി സംബന്ധിച്ച വിഷയത്തിൽ ശിൽപശാല സംഘടിപ്പിച്ചു.

Advertisment

ചങ്ങനാശ്ശേരി ഹോട്ടൽ ബ്രീസ് ലാൻഡിൽ നടന്ന പരിപാടി ചങ്ങനാശേരി നഗരസഭാധ്യക്ഷ കൃഷ്ണകുമാരി രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വ്യവസായ ഓഫീസർ ശരത് ലാൽ എസ്.എൽ. അധ്യക്ഷത വഹിച്ചു.
 
 ഉൽപന്നങ്ങൾ വിദേശവിപണിയിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ, ആവശ്യമായ ലൈസൻസുകൾ, കയറ്റുമതി അവസരങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിച്ചു. വിവിധ മേഖലകളിലെ സംരംഭകർക്ക് വിദഗ്ദ്ധരുമായി നേരിട്ടു സംവദിക്കാനും അവസരം ഒരുക്കിയിരുന്നു.
 
നഗരസഭ വൈസ് ചെയർമാൻ മാത്യൂസ് ജോർജ്ജ്,  ജില്ലാ വ്യവസായ കേന്ദ്രം മാനേജർ മേരി ജോർജ്, വ്യവസായ വികസന ഓഫീസർ എം.ബി അനൂപ്, മാടപ്പള്ളി വ്യവസായ വികസന ഓഫീസർ കെ. ദിലീപ് കുമാർ, വാഴൂർ വ്യവസായ ഓഫീസർ ജിയോ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

Advertisment