കാർഷിക മേഖലയിൽ ഇൻഫാമിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയം: മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്

New Update
infam siover jubilee

പാലാ: കാർഷിക മേഖലയിൽ ഇൻഫാമിന്റെ പ്രവർത്തനങ്ങൾ സ്ലാ ഘനീയമെന്ന്മോൺ. സെബാസ്റ്റ്യൻ വേത്താ നത്ത്. ഇൻഫാം രജത ജൂബിലി വിളംബര ദീപശിഖ പ്രയാണത്തിന് പാലാ കാർഷിക ജില്ലയിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു വികാരി ജനറാൾ. 

Advertisment

ഇൻഫാമിന്റെ നേതൃത്വത്തിൽ സംസ്ഥാനതലത്തിൽ നടത്തുന്ന ദീപശിഖാ പ്രയാണത്തിന് വാഴേമഠം ജംഗ്ഷനിൽ കാർഷിക ജില്ല ഡയറക്ടർ ഫാ.ജോസഫ് തറപ്പേൽ, പ്രസിഡണ്ട് കെ.കെ ജോസഫ്, സെക്രട്ടറി തോമസ് മറ്റം എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ച് അരുണാപുരം സെൻതോമസ് പള്ളി ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു.

തുടർന്ന്  കാർഷിക ജില്ല പ്രസിഡന്റ് കെ കെ ജോസഫിന്റെ അധ്യക്ഷതയിൽ  യോഗംചേർന്നു. ദേശീയ ഡയറക്ടർ ഫാ. ജോസഫ് ചെറുകരകുന്നേൽ, സംസ്ഥാന ഡയറക്ടർഫാ  ജോർജ് പൊട്ടക്കൽ കാർഷിക ജില്ല  ഡയറക്ടർഫാ. ജോസ് തറപ്പേൽ, സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ, ജില്ലാ സെക്രട്ടറി തോമസ് മറ്റം തുടങ്ങിയവർ പ്രസംഗിച്ചു.

infam silver jubilee-2

പാലാരൂപതയിലെ വിവിധ യൂണിറ്റുകളിൽ എത്തിക്കുന്നതിനുള്ള ദീപശിഖ ജാഥാ ക്യാപ്റ്റൻ ജോസ് എടപ്പാട്ടിൽ നിന്ന് ജില്ലാ ക്യാപ്റ്റൻ കെ.കെ ജോസഫ് ഏറ്റുവാങ്ങി. 

ഇന്ന് പാലാ രൂപതയിലെ ദീപശിഖാ പ്രയാണം നാളെ രാവിലെ 8 :00ന് പാലാ കത്തീഡ്രലിൽ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. തുടർന്ന് രൂപതയിലെവിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. 

ഭരണങ്ങാനം, അരുവിത്തുറ, ചെമ്മലമറ്റം, കൊഴുവനാൽ, ചേർപ്പുങ്കൽ, കടപ്ലാമറ്റം, വയല, കടുത്തുരുത്തി, ഇലഞ്ഞി, രാമപുരം, കാർഷിക താലൂക്കുകളിൽ എത്തി പ്രവിത്താനത്ത് സമാപിക്കും.

Advertisment