/sathyam/media/media_files/2025/12/17/infam-pala-2-2025-12-17-21-00-02.jpg)
പാലാ: രാജ്യത്തിന് അന്നം നൽകുന്ന കർഷകർ നാട്ടുരാജാക്കന്മാർ ആണെന്ന്പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. ഇൻഫാമിന്റെ രജത ജൂബിലിയോട് അനുബന്ധിച്ച് നടത്തുന്ന വിളംബര ജാഥയുടെയും ദീപശിഖ പ്രയാണത്തെയും പാലാ രൂപതയിലെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്പ്.
പാലാ കാർഷിക ജില്ല പ്രസിഡന്റ് കെ കെ ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കാർഷിക ജില്ല ഡയറക്ടർഫാ. ജോസ് തറപ്പേൽ ആമുഖ സന്ദേശം നൽകി.
പാലാ രൂപത വികാരി ജനറലാളന്മാരായ മോൺ ജോസഫ് തടത്തിൽ, മോൺ സെബാസ്റ്റ്യൻ വേത്താനത്ത്, കത്തീഡ്രൽ വികാരി ഫാ. ജോസ് കാക്കല്ലിൽ ദേശീയ ഡയറക്ടർഫാ ജോസഫ് ചെറുകര കുന്നേൽ, സംസ്ഥാന കോർഡിനേറ്റർ ജോസ് മാമ്പറമ്പിൽ, ജില്ലാ സെക്രട്ടറി തോമസ് എംകെ മറ്റം, ട്രഷറർ ജസ്റ്റിൻ ഇടയാനികാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
/filters:format(webp)/sathyam/media/media_files/2025/12/17/infam-pala-2025-12-17-21-00-22.jpg)
ബിഷപ്പ് ഹൗസിൽ നിന്നും ആരംഭിച്ച വിളംബരജാഥ പാലാ കത്തീഡ്രൽ, ഭരണങ്ങാനം, അരുവിത്തുറ, ചെമ്മലമറ്റം, കൊഴുവനാല്‍, ചേർപ്പുങ്കൽ, വയല, കടുത്തുരുത്തി, ഇലഞ്ഞി,രാമപുരം എന്നീ താലൂക്കുകളിൽ പ്രയാണം ചെയ്തു പ്രവിത്താനത്ത് സമാപിച്ചു.
ജാഥക്ക് വിവിധ കേന്ദ്രങ്ങളിൽ താലൂക്ക് ഡയറക്ടർമാരായ ഫാ. ജോസ് കക്കാട്ടിൽ, ഫാ. സക്കറിയാസ് ആട്ടപാട്ട്, ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, ഫാ. സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ, ഫാ. ജോസ് നെല്ലിക്ക തെരുവിൽ, ഫാ മാത്യു തെക്കേൽ, ഫാ ജോസഫ് മുളഞ്ഞനാനി, ഫാ. മാത്യു ചന്ദ്രൻ കുന്നേൽ, ഫാ ബർക്കുമാൻസ്
കുന്നുംപുറം, ഫാ. ജോർജ് വേളൂപറമ്പിൽ തുടങ്ങിയവർ സന്ദേശം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us